6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ ഇടുക്കി ജില്ലാസമ്മേളനത്തിന് നാളെ കൊടി ഉയരും



കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടറ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ ഇടുക്കി ജില്ലാ സമ്മേളനം നേച്ചർ എഡ്യൂക്കേഷൻ സെൻറർ മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷൻ ഹാളിൽ ചേരും. ജോയിൻ്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വന സംരക്ഷണ വിഭാഗം ജീവനക്കാരുടെ അടിസ്ഥാനപരമായ പ്രശ്നങ്ങൾ,സേവന വേദന വ്യവസ്ഥയിലെ പോരായ്മകൾ തുടങ്ങിയവ നാൾക്കുനാൾ വർദ്ധിച്ചു വരികയാണ് കേരളത്തിലെ സർവീസ് സംഘടന ചരിത്രത്തിൽ ഐതിഹാസികമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ജോയിൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ്ഓർഗനൈസേഷനിൽ അഫിലിയേറ്റ് ചെയ്തുകൊണ്ട് കേരളത്തിലെ വന സംരക്ഷണ വിഭാഗം ജീവനക്കാർക്ക് കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ്സ്റ്റാഫ് ഓർഗനൈസേഷൻ എന്ന സംഘടന രൂപം കൊള്ളുകയും ജീവനക്കാർ ഒന്നടങ്കം ആ സംഘടനയിൽ അംഗത്വം എടുക്കുകയും ചെയ്തു.വനപാലക സമൂഹം നാളിതുവരെയായി അനുഭവിച്ചു വന്ന അവഗണനയുടെയും, അനാഥത്വത്തിൻ്റെയും കാലം കഴിയുകയാണ് സമാന വിഭാഗങ്ങളുടെ സേവന വേതന ഘടനയിൽ നിന്നും കുറെ പിന്നോക്കം പോയ സംരക്ഷണ വിഭാഗം ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും മെച്ചപ്പെട്ട സേവനവേതന ഘടന നേടിയെടുക്കുന്നതിനുള്ള പരിശ്രമം നടത്തേണ്ട കാലഘട്ടത്തിൽ അതിലേക്ക് ആയ സമര പോരാട്ടങ്ങളുടെ മുന്നണി പോരാളിയായി മാറേണ്ട കാലഘട്ടത്തിലാണ് ജില്ലാ സമ്മേളനം നടക്കുന്നത് -കെ. എസ്.എഫ്.പി . എസ് .ഒ.ജില്ലാ പ്രസിഡന്റ് ഗിരീഷ് കുമാർ പി എസ് അധ്യക്ഷത വഹിക്കും. നനവ് – ആഷാഡം കലാ സാംസ്കാരിക പരിപാടിയുടെ ഉത്ഘാടനം മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ.വി ഹരികൃഷ്ണൻ നിർവ്വഹിക്കും.ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സാജു വർഗീസ് മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന സെക്രട്ടറി റെജിമോൻ ജി. എൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ച് റെയിഞ്ച് ഓഫീസർമാരായ കെ.വി രതീഷ്, അഖിൽ ബാബു ,മൂന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ നിതിൻ ലാൽ എസ്.എഫ്.പി. എസ്. ഒ.സംസ്ഥാന പ്രസിഡൻ്റ്പി.ജി സന്തോഷ് , സംസ്ഥാന കമ്മിറ്റി അംഗം പി ശ്രീകുമാർ ജോയിൻ്റ് കൗൺസിൽ ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ. എസ് രാഗേഷ് ,ജില്ലാ സെക്രട്ടറി ആർ ബിജുമോൻ ,ജില്ലാ ട്രഷറർ പി.ടി ഉണ്ണി സംസ്ഥാന കൗൺസിൽ അംഗം വി.കെ ജിൻസ്  തുടങ്ങിയവർ സംസാരിക്കും.ജില്ലാ സെക്രട്ടറി എ. അൻവർ സ്വാഗതവും ജില്ലാ ട്രഷറർ ബിനോയി  നന്ദിയും പറയും









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!