വിവരാവകാശ രേഖകൾ തെറ്റായി നൽകി. ഉദ്യോഗസ്ഥർക്കെതിരെ കട്ടപ്പന നഗരസഭ കൗൺസിലർ പ്രശാന്ത് രാജുവിവരാവകാശ കമ്മീഷന് പരാതി നൽകി

വിഷയം: കട്ടപ്പന നഗരസഭയിൽ നിന്നും തെറ്റായ വിവരാവകാശരേഖ നൽകി അപകീർത്തി പെടുത്തുന്നതിനെ സംബന്ധിച്ച്
ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ കട്ടപ്പന നഗരസഭയിലെ അഞ്ചാം വാർഡിലെ സ്ഥിരതാമസക്കാരനായ വ്യക്തിയാണ് ഞാൻ.
ഞാൻ കട്ടപ്പന നഗരസഭ 33-ാം വാർഡ് മുളകരമേട്ടിൽ നിന്നും മുൻസിപ്പൽ കൗൺസിലറായി സേവനമനുഷ്‌ഠിച്ചു വരികയാണ്. 2023-2024 സാമ്പത്തിക വർഷത്തിൽ കട്ടപ്പന നഗരസഭയിലെ അഞ്ചാം വാർഡിൽ ഗ്രാമസഭയിൽ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനമുറി എന്ന പദ്ധതിയിൽ എന്റെ ഭാര്യ സരിത. കെ.സാബു അപേക്ഷ സമർപ്പിക്കുകയും ആ അപേക്ഷയിൻ പ്രകാരം എന്റെ മകൻ പ്രഭുൽ പ്രശാന്ത് എന്ന കുട്ടിക്ക് നിയമപരമായ എല്ലാ രേഖകളും സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആനുകൂല്യം ലഭിക്കുകയും ചെയ്തു. എന്നാൽ വിവരാവകാശനിയമ പ്രകാരം സിനിമോൾ കാപ്പുകാട്ടിൽ വെള്ളയാംകുടി എന്ന വ്യക്തി സമർപ്പിച്ച അപേക്ഷയിൻ പ്രകാരം ഞാൻ പ്രതിനിധാനം ചെയ്യുന്ന 33-ാം വാർഡ് മുളകരമേട്ടിൽ നിന്നുമാണ് പഠനമുറി ആനുകൂല്യം കൈപ്പറ്റിയ തെന്ന് തെറ്റായി വിവരാവകാശനിയമപ്രകാരം രേഖ നൽകി ഇത് പൊതു സമൂഹത്തിൽ തെറ്റായ രീതിയിൽ എ എന്നേയും എന്റെ കുടുംബത്തേയും ചിത്രീകരിക്കുന്നതിനായി സാമൂഹിക മാദ്ധ്യമങ്ങൾ മാദ്ധ്യമങ്ങളിലും പ്രചരിപ്പിക്കുകയും അപകീർത്തിപ്പെടുത്തികൊണ്ടിരിക്കു കയാണ്. 33-ാം വാർഡിൽ നിന്നും നാളിതുവരെയായി യാതൊരു ആനു കൂല്യവും ഞാനോ എൻ്റെ കുടുംബമോ കൈപ്പറ്റിയിട്ടില്ലായെന്നിരിക്കെ രേഖകൾ പരിശോധിക്കാതെ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് മനഃപൂർവ്വം ഞാൻ രണ്ടു വാർഡിലും ആനുകൂല്യം കൈപ്പറ്റിയെന്ന് തെറ്റായ രേഖ നൽകിയതുമൂലം കടുത്ത മാനസികസംഘർഷവും അവഹേളനവും എനിക്കുണ്ടായി. ആയതി നാൽ എനിക്ക് പട്ടികജാതി ജനവിഭാഗത്തിൽ പെട്ട വ്യക്തിയെന്ന നിലയിൽ ഭരണഘടന നൽകുന്ന പരിഗണനയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഞാൻ ആനുകൂല്യം കൈപ്പറ്റിയത്. തെറ്റായ വിവരം നൽകിയ നഗര സഭയിലെ സ്റ്റേറ്റ് പബ്ലിംഗ് ഇൻഫർമേഷൻ ഇൻഫർമേഷൻ ഓഫീസർ ഓ (ജനറൽ വിഭാഗം) എന്ന വ്യക്തിക്കെതിരെ ഇൻഡ്യൻ ശിക്ഷാനിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നും എനിക്കും എൻ്റെ കുടുംബത്തിനും ഉണ്ടായ അപകീർത്തിക്ക് എതിരെ നടപടി സ്വീകരിക്ക ണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
എന്ന്
പ്രശാന്ത് രാജു കൗൺസിലർ
വാർഡ് – 33, മുളകരമേട് കട്ടപ്പന മുനിസിപ്പാലിറ്റി













































































