ലോകം കൊതിക്കും കേരളം: വിഷന്‍ 2031 ടൂറിസം സെമിനാര്‍ 25 ന്

മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ.എന്‍. ബാലഗോപാല്‍, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും
ലോകസഞ്ചാരത്തിന്റെ ആകര്‍ഷണമാക്കി കേരളത്തെ പൂര്‍ണമായും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് ‘വിഷന്‍ 2031- ലോകം കൊതിക്കും കേരളം’ ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ടൂറിസം മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള സെമിനാര്‍ ഒക്ടോബര്‍ 25 രാവിലെ 10 ന് കുട്ടിക്കാനം മരിയന്‍ കോളജില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നയരേഖ അവതരിപ്പിക്കും.
അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ എം.എം. മണി, പി.ജെ.ജോസഫ്, എ.രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ കുമാരി, കെടിഡിസി ചെയര്‍മാന്‍ പി.കെ. ശശി, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്.കെ. സജീഷ് എന്നിവര്‍ പങ്കെടുക്കും.
ടൂറിസം മേഖലയിലെ അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍, വ്യവസായ പ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ടൂറിസത്തിന്റെ ഭാവിയെ രൂപപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന തന്ത്രപരമായ ലക്ഷ്യങ്ങള്‍, പുതിയ അവസരങ്ങള്‍, പുതുമയാര്‍ന്ന സമീപനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും.
ഉത്തരവാദ ടൂറിസം/ഇന്‍ക്ലൂസീവ് ടൂറിസം/എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം/റീജെനറേറ്റീവ് ടൂറിസം എന്നിവയുടെ സാധ്യതകള്‍, ഡിസൈന്‍ പോളിസി, ടൂറിസം വിദ്യാഭ്യാസവും നൈപുണി വികസനവും-ഭാവിയുടെ ടൂറിസം സാധ്യതകള്‍ക്ക് മനുഷ്യവിഭവ ശേഷിയുടെ വികസനം, ടൂറിസം കേന്ദ്രങ്ങളുടെ രൂപകല്‍പ്പനയിലെ വെല്ലുവിളികളും അവസരങ്ങളും, ആഗോള ടൂറിസം- മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് എന്നിവയിലെ ട്രെന്‍ഡുകള്‍, സന്ദര്‍ശക അനുഭവം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യയുടെ പ്രയോഗം, പൈതൃക, സാംസ്‌കാരിക, ആത്മീയ ടൂറിസത്തിന്റെ ഭാവി സാധ്യതകള്‍, ടൂറിസം ബിസിനസ് രംഗത്തെ നൂതനാശയങ്ങള്‍-നിക്ഷേപം, സാഹസിക ടൂറിസം എന്നിങ്ങനെ എട്ട് വിഷയങ്ങളെ അടിസ്ഥാനമാക്കി സെഷനുകള്‍ നടക്കും.
കേരളത്തെ ഒരു ഉന്നത നിലവാരമുള്ള, സജീവമായ ആഗോള ടൂറിസം ലക്ഷ്യസ്ഥാനമായി മാറ്റുന്നതിനൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിലെ പ്രധാന ഘടകമായി ടൂറിസത്തെ വളര്‍ത്താനും ലക്ഷ്യമിടുന്ന നിര്‍ദ്ദേശങ്ങളാകും സെമിനാറില്‍ ഉയരുക.
‘ടൂറിസം വിഷന്‍ 2031 – ലോകം കൊതിക്കും കേരളം’ ശില്‍പ്പശാലയുടെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാം. https://www.keralatourism.org/vision-2031













































































