കാഞ്ഞിരപ്പള്ളി രൂപത ബൈബിൾ കൺവെൻഷൻ 2025 ന് കട്ടപ്പനയിൽ ഒരുക്കം ആരംഭിച്ചു

അണക്കര മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ റവ. ഫാ. ഡോമിനിക് വാളന്മനാൽ നയിക്കുന്ന
കാഞ്ഞിരപ്പള്ളി രൂപത ബൈബിൾ കൺവെൻഷൻ-2025 ‘കൃപാഭിഷേകം’
കട്ടപ്പന സെന്റ് ജോർജ് ഫെറോനാ
ദൈവാലയത്തിൽ ഡിസംബർ 10 മുതൽ 14 വരെ നടക്കും.
കൺവെൻഷന് മുന്നോടിയായുള്ള ഒരുക്ക ശുശ്രുഷകൾ തുടങ്ങി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കാൽ ലക്ഷത്തോളം പങ്കെടക്കുമെന്ന് കരുതുന്ന ബൈബിൾ ഒരുക്കമായുള്ള ഏക ദിന ധ്യാനം കട്ടപ്പന സെന്റ് ജോർജ് ഫെറോനാ ദൈവാലയത്തിൽ നടന്നു. ജപമാല, വചന പ്രാഘോഷണം, വി. കുർബാന,ദിവ്യ കാരുണ്യ ആരാധന എന്നീ ശുശ്രുഷകൾ നടന്നു.അണക്കര മരിയൻ ധ്യാന കേന്ദ്രം അസിസ്റ്റ് ഡയറക്ടർ റവ. ഫാ. റോബിൻസ് മറ്റത്തിൽ വചന പ്രഘോഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപത കരിമാറ്റിക് ഡയറക്ടർ റവ. ഫാ.കുര്യാക്കോസ് വടക്കേടത്തു വി. കുർബാന അർപ്പിച്ചു. കൺവെൻഷൻ ജനറൾ കൺവീനർ ഫാ. ജോസ് മംഗലത്തിൽ വോളണ്ടിയേഴ്‌സ് മീറ്റിംഗ് ഉൽഘാടനം ചെയ്തു. ഫാ.കുര്യാക്കോസ് വടക്കേടത്തു അധ്യഷത വഹിച്ചു.
ഫാ.മജു നിരവത്ത്, ഫാ.രാജേഷ് പുല്ലാന്തനാൽ, ഫാ. അനൂപ് കരിങ്ങാട് എന്നിവർ സംസാരിച്ചു. കൺവെൻഷൻ നടത്തിപ്പിനായി ഫെറോനാ വികാരി ജനറൾ കൺവീനർ ആയി 300 പേർ അടങ്ങുന്ന വിപുലമായ കമ്മിറ്റിക്ക് യോഗത്തിൽ രൂപം നൽകി.













































































