സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണ പക്ഷി കുഞ്ഞിന്റെ സംരക്ഷകരായി വിദ്യാർത്ഥികൾ

സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണ പക്ഷി കുഞ്ഞിന്റെ സംരക്ഷകരായി വിദ്യാർത്ഥികൾ. കട്ടപ്പന സെന്റ് ജോർജ് ഹൈസ്കൂളിലെ കുട്ടികളാണ് പരിക്ക് പറ്റിയ കിളിക്കുഞ്ഞിന് ജീവൻ തിരിച്ച് നൽകുന്നത്.
കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മൂന്നാം നിലയിൽ പുള്ള് ഇനത്തിൽ പെട്ട കുഞ്ഞൻ കിളി കൂട് കൂട്ടി താമസം തുടങ്ങിയിട്ട് വർഷങ്ങളായിരുന്നു.
കഴിഞ്ഞ ദിവസമാണ് കൂട്ടിൽ നിന്ന് കിളി കുഞ്ഞ് സ്കൂൾ മുറ്റത്ത് പതിച്ചത്.
താഴെ വീണ് ജീവനു വേണ്ടി പിടയുന്ന കുഞ്ഞി കിളിയെ കുട്ടികൾ കണ്ടു.
ഉടൻ തന്നെ അവർ പെട്ടന്ന് ബേസ് പോട് പെട്ടി കൊണ്ട് കൂട് നിർമ്മിച്ച് അതിനകത് പഞ്ഞി വച്ച് കുഞ്ഞിനെ സുരക്ഷിതമാക്കി.
പിന്നീട് സ്കൂളിന്റെ തൂണിൽ കൂട കെട്ടിവച്ചു. എന്നെ വളരാൻ അനുവദിക്കു എന്ന ബോർഡും പതിച്ചു. തങ്ങളുടെ കുഞ്ഞ് സുരക്ഷിതമായി എന്ന് അറിഞ്ഞ അമ്മ കിളിയും അപ്പൻ കിളിയും ഭക്ഷണവുമായി എത്തി കുഞ്ഞിന് കൊടുക്കും. ഈ കാഴ്ച്ചകൾ കുട്ടികൾക്കും അദ്ധ്യാപകർക്കും ഏറേ സന്തോഷം പകരുന്നതാണ്.
എല്ലാ ദിവസവും രാവിലെയും ഇടവേള സമയങ്ങളും കുട്ടികൾ എത്തി തങ്ങളുടെ പുതിയ ചങ്ങാതിയെ സന്ദർശിക്കും. പഠനത്തിനൊപ്പം പ്രകൃതിയെയും സഹജീവികളെയും സ്നേഹിക്കുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം













































































