Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികാർട്ടൂൺകേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പൊന്നമ്പലത്തിന്റെ പൊന്നിലാണ് സർക്കാരിൻ്റെ കണ്ണ് : രതീഷ് വരകുമല



പൊന്നമ്പലത്തിലെ പൊന്നിലാണ് സർക്കാരിന്റെ കണ്ണെന്നും പിണറായിയുടെ ആഗോള അയ്യപ്പസ്നേഹം കാപട്യമാണെന്നും ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് രതീഷ് വരകുമല വിശ്വാസികൾ പൊന്നമ്പലമേടെന്നും പൊന്നു പതിനെട്ടാം പടിയൊന്നും പൊന്നയ്യപ്പൻ എന്നും വിളിക്കുന്നത് ശബരിമലയിലെ സ്വർണ്ണം കണ്ടിട്ടല്ല പക്ഷേ സ്വർണത്തിൽ പൊതിഞ്ഞത് മുതലാണ് കമ്മ്യൂണിസ്റ്റുകൾക്ക് ശബരിമലയോട് ഭക്തി തുടങ്ങിയത് 99ശ്രീ കോവിലും ദ്വാര പാലസിലകളും എല്ലാം വിജയ് മല്യ സ്വർണം കൊണ്ട് പൊതിഞ്ഞു പിന്നീട് ചെന്നൈ കുമരൻ സിൽക്സ് കന്നിമൂല ഗണപതി നാഗരാജാവ് മാളികപ്പുറത്തമ്മ എന്നീ പ്രതിഷ്ഠകളും സ്വർണത്തിൽ പൊതിഞ്ഞു.
ബാംഗ്ലൂർ ആസ്ഥാനമായുള്ള എസ്എം എൻറർപ്രൈസസ് പതിനെട്ടാംപടി പഞ്ചലോഹത്തിൽ പൊതിഞ്ഞു. 2017 ലാണ് ഹൈദരാബാദിലുള്ള ഫീനിക്സ് എന്ന കമ്പനി കൊടിമരം സ്വർണത്തിൽ പൊതിഞ്ഞത്. അന്നുമുതൽ ശബരിമലയിലെ സ്വർണ്ണം കൊള്ളയടിക്കാനുള്ള പദ്ധതി അണിയറയിൽ ആരംഭിച്ചു എന്ന് വേണം കരുതാൻ
2018 സുപ്രീംകോടതി വിധിയുടെ മറവിൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്താൻ സർക്കാർ മനപ്പൂർവ്വമായ ശ്രമം നടത്തി. വിശ്വാസി സമൂഹത്തിന് വ്രണപ്പെടുത്തിയ ഈ സംഭവത്തിന് എതിരെ സംസ്ഥാനമാകെ വലിയ പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടയിൽ 2019 ൽ സ്വർണ്ണക്കൊള്ള ആരംഭിച്ചു.
സർക്കാരിനും ദേവസ്വം ബോർഡിനും നേതൃത്വം നൽകുന്ന ആളുകൾ അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ കൊള്ള നടന്നിരിക്കുന്നത് എന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
ശബരിമലയിലെ സ്വർണ്ണപ്പാളികൾ കൊള്ളയടിച്ചതിൽ പ്രതിഷേധിച്ച് ബിജെപി വാർത്തികുടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോപ്രാംകുടിയിൽ നടത്തിയ പ്രതിഷേധയോഗവും പ്രകടനവും രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു.
ഇടുക്കി മണ്ഡലം പ്രഭാരിയും ജില്ലാ ഉപാധ്യക്ഷനുമായ ഷാജി നെല്ലിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് പി ആർ സോമശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് ലീന രാജു,
ജില്ലാ ഉപാധ്യക്ഷൻ
പ്രകാശ് നാരായണൻ,
മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി
ശ്രീമതി സ്ഥിതിൽ സ്മിത്ത് ജയൻ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ
പി സി സന്തോഷ് കുമാർ , ഒ സി ടോമി,
നേതാക്കളായ ശ്രീ ഹരി റ്റി ബി,
സോജൻ പാണംകുന്നേൽ, കുമാരി ആർച്ച രാജലക്ഷ്മി രാജു,
ഷിനു K C,
വിനീത് ബാബു, ബാബു P K, രവി ,
എന്നിവർ നേതൃത്വം നൽകി









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!