ആതുരശുശ്രുഷ രംഗത്ത് തൊടുപുഴ സെൻ്റ് മേരീസ് ഹോസ്പിറ്റലിന്റെ സേവനം ജില്ലക്ക് മുതൽക്കുട്ടാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ആതുരശുശ്രുഷ രംഗത്ത് തൊടുപുഴ സെൻ്റ് മേരീസ് ഹോസ്പിറ്റലിന്റെ സേവനം ജില്ലക്ക് മുതൽക്കുട്ടാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കട്ടപ്പന സെൻ്റ് ജോർജ് ഫെറോന പാരിഷ് ഹാളിൽ നടന്ന തൊടുപുഴ സെൻ്റ് മേരീസ് ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇടുക്കിയുടെ ആരോഗ്യ പരിപാലന രംഗത്തു ശ്രദ്ധേയമായ തൊടുപുഴ സെൻറ് മേരീസ് ഹോസ്‌പിറ്റൽ പാവപെട്ടവരെയും അക്ഷരണരെയും ചേർത്തു പിടിച്ചാണ് മുമ്പോട്ടുപോകുന്നത്.
1959- ൽ ഡോ. എബ്രഹാം തുടങ്ങിവച്ച ഈ മാതൃക മക്കളായ ഡോ. മാത്യു എബ്രഹാം, ഡോ. ജേക്കബ് എബ്രഹാം, ഡോ. തോമസ് എബ്രഹാം എന്നിവർ തുടർന്നു കൊണ്ടു പോകുന്നത് നല്ല മാതൃകയാണ്.
കട്ടപ്പന പള്ളിയിലെ എസ് എം വൈ എം, മാതൃ ദീപ്തി, മിഷൻ ലീഗ് തുടങ്ങിയ സംഘടനകൾ ഇത്തരത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് സ്ലഹനീയ മാണെന്നും ഇത് പാവപെട്ടവർക്ക് ഏറെ സഹായകരമാണെന്നും മന്ത്രി പറഞ്ഞു.
കട്ടപ്പന സെന്റ് ജോർജ് ഫോറോനാ പള്ളി വികാരി ഫാദർ ജോസ് മംഗലത്തിൽ യോഗത്തിൽ അധ്യഷത വഹിച്ചു.
കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ
ബീന ടോമി മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭാ കൗൺസിലർമാരായ സോണിയ ജെയ്‌ബി, ഷാജി കുത്തൊടിയിൽ, തൊടുപുഴ സെന്റ് മേരിസ് ആശുപത്രി ഡയറക്ടമാരായ ഡോ. മാത്യു എബ്രഹാം,ഡോ. ജേക്കബ് എബ്രഹാം, ഡോ.തോമസ് എബ്രഹാം,
എസ്. എം വൈ എം ഡയറക്ടർ ഫാ. മജു നിരവത്ത്, ഒസ്സാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോർജ് പുല്ലാന്തനാൽ, ചെറുപുഷ്‌പ മിഷൻ ലീഗ്, ഡയറക്ടർ, ഫാ. അനൂപ് കരിങ്ങാട്, പി ആർ ഒ.തോമസ് ജോസ്, എസ് എം വൈ എം. പ്രസിഡന്റ് സുബിൻ മെച്ചേരിയിൽ, മാതൃദീപ്തി പ്രസിഡന്റ് സലോമി മറ്റപ്പള്ളിൽ, തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റൽ മാനേജർ ക്യാപ്റ്റൻ ജെ. സി. ജോസഫ്, രഘു
തുടങ്ങിയവർ സംസാരിച്ചു













































































