Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പുറ്റടി ഹോളി ക്രോസ് കോളജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പഠന കേന്ദ്രത്തില്‍ നിന്നും ഡിഗ്രി, പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി എന്നിവ പൂര്‍ത്തിയാക്കാന്‍ അവസരം.

കേരള സര്‍ക്കാര്‍ സ്ഥാപിച്ചതും യു.ജി.സി. അംഗീകാരം ഉള്ളതുമായ കേരളത്തിലെ ഏക ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയാണ് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി. പ്ലസ്ടു, ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ാര്‍ക്കും എളുപ്പത്തില്‍ അഡ്മിഷന്‍ നേടാനും പഠനം പൂര്‍ത്തിയാക്കാനും സാധിക്കും. 2025-26 വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച്ചകളില്‍ മാത്രമാണ് ക്ലാസുകള്‍. അഡ്മിഷന് ടി.സി നിര്‍ബന്ധമില്ല, പഠനത്തിനു പ്രായപരിധിയില്ല തുടങ്ങിയ പ്രത്യേകതകളുമുണ്ടെന്ന് പ്രിന്‍സിപ്പല്‍ ആര്‍.കെ. ഷാജി, കോര്‍ഡിനേറ്റര്‍ കെ.എസ്. വിനീത, എന്‍.വി. മെല്‍വിന്‍ തുടങ്ങിയവര്‍ പറഞ്ഞു. ഫോണ്‍: 9061264436.









































































