റംബുട്ടാൻ കൃഷിയിൽ വിജയം കൊയ്ത് കമ്പിളികണ്ടം സ്വദേശി ഷിബു ചേലമലയിൽ

ഇടുക്കി ഹൈറേഞ്ചിൽ റംബുട്ടാൻ കൃഷിയിൽ വിജയം കൊയ്യുന്ന കർഷകനാണ് കമ്പിളികണ്ടം സ്വദേശി ഷിബു ചേലമലയിൽ. മൂന്ന് ഏക്കർ സ്ഥലത്താണ് ഇദ്ദേഹത്തിന് റംബുട്ടാൻ കൃഷി ഉള്ളത് 15 വർഷം മുമ്പാണ് ഷിബു റംബുട്ടാൻ കൃഷിയിലേക്ക് കടന്നത്.
കൊന്നത്തടി പഞ്ചായത്തിലെ തെള്ളിതോട് സ്വദേശി ഷിബു ചേലമലയിൽ വിവിധ പഴവർഗങ്ങൾ കൃഷിചെയ്യുന്ന ഷിബു 15 വർഷം മുമ്പാണ് റമ്പൂട്ടാൻ കൃഷിയിലേക്ക് കടന്നത്
ഹോം ഗ്രോണിൽ നിന്ന് വാങ്ങിയ തൈകൾ നട്ട് ആയിരുന്നു കൃഷിയുടെ തുടക്കം
ഇപ്പോൾ മൂന്ന് ഏക്കർ സ്ഥലത്ത് റംബുട്ടാൻ കൃഷി നടത്തുന്ന ഷിബു പ്രൂണിംഗിലും , വലയിടീലിലും നന്നായി ശ്രദ്ധിക്കുന്നു. അതിനാൽ കൃഷി ലാഭകരമാക്കാൻ കഴിയുന്നു
കേരളത്തിലെ സമതലമേഖലകളിൽ പ്രത്യേകിച്ച് ലോറേഞ്ചിൽ
സീസൺ അവസാനിച്ചു കഴിഞ്ഞതാണ് ഹൈറേഞ്ചിൽ റമ്പുട്ടാൻ സീസൺ ആരംഭിക്കുന്നത്. അതിനാൽ മെച്ചപ്പെട്ട വില ലഭിക്കുന്നു എന്നതും ഈ കർഷകന് സന്തോഷം പകരുന്നു
ചിട്ടയായി പരിപാലിച്ചാൽ പ്രത്യേകിച്ച് ജൈവ രീതിയിലുള്ള പരിപാലനം കൊണ്ട് റംബുട്ടാൻ കൃഷിയിൽ വിജയം നേടാമെന്ന് ഈ കർഷകൻ പറയുന്നു
തെള്ളിതോട്ടിലെ മലമുകളിലാണ് ഷിബുവിനെ റംബുട്ടാൻ കൃഷി
കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്നും തമിഴ്നാട്ടിൽനിന്നും
കച്ചവടക്കാർ നേരിട്ടെത്തി ഷിബുവിൽ നിന്നും റംബുട്ടാൻ വാങ്ങുന്നു കിലോഗ്രാമിന് 200 രൂപ വിലയ്ക്കാണ് റംബുട്ടാൻ വിൽക്കുന്നത് എൻഐടി ഇനത്തിലുള്ള ചുവപ്പ് മഞ്ഞ പഴങ്ങൾ ഉണ്ടാകുന്ന റമ്പൂട്ടാൻ ആണ് ഷിബു കൃഷി ചെയ്യുന്നത്
കാർഷികരംഗത്ത് പഴവർഗ്ഗ കൃഷിക്ക്
പ്രാധാന്യമുണ്ടെന്നും ശരിയായ പരിപാലനത്തിലൂടെ ഹൈറേഞ്ചിൽ പഴവർഗ കൃഷി വിജയിപ്പിക്കാമെന്നും തെളിയിക്കുകയാണ് ഈ കർഷകൻ .































































































































