സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന സമൂഹനടത്തം ഒക്ടോബർ പതിനെട്ടാം തീയതി കട്ടപ്പനയിൽ നടക്കും

സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന സമൂഹനടത്തം ഒക്ടോബർ പതിനെട്ടാം തീയതി കട്ടപ്പനയിൽ നടക്കും. പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം കട്ടപ്പനയിൽ നടന്നു.ഡി സി സി പ്രസിഡണ്ട് സി പി മാത്യു ഉൽഘാടനം ചെയ്തു. പൊരുതാം നമുക്ക് ലഹരിക്കെതിരെ എന്ന സന്ദേശവുമായി നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായാണ് കേരളത്തിലെ എല്ലാ ജില്ലകളിലും സമൂഹനടത്തം സംഘടിപ്പിക്കുന്നത്. പതിനൊന്ന് ജില്ലകളിലും സമൂഹ നടത്തം പൂർത്തിയായതിന് ശേഷമാണ് ഇടുക്കി ജില്ലയിലെ പരിപാടി കട്ടപ്പനയിൽ നടക്കുന്നത്.സ്വാഗത സംഘം ചെയർമാൻ ആയി ഐ സി സി അംഗം അഡ്വ:ഇ എം അഗസ്തിയെയും ജനറൽ കൺവീനർ ആയി ജോയി വെട്ടിക്കുഴിയെയും തെരഞ്ഞെടുത്തു. വിവിധ സാമൂഹ്യ, സാംസ്കാരിക സമുദായിക സംഘടന ഭാരവാഹികളെ ഉൾപ്പെടുത്തി വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു. യോഗത്തിൽ അഡ്വ: ഇ എം അഗസ്തി അധ്യക്ഷത വഹിച്ചു. പ്രോഗ്രാമിന്റെ സംസ്‌ഥാന കോർഡിനേറ്റർ മലയാലപ്പുഴ ഗോപാലകൃഷ്ണൻ പരിപാടി വിശദീകരിച്ചു. കെ പി സി സി സെക്രട്ടറി തോമസ് രാജൻ, അഡ്വ: ഇബ്രാഹിം കുട്ടി കല്ലാർ,ജോർജ് ജോസഫ് പടവൻ, ജോണി കുളംപള്ളി,എം ഡി അർജുനൻ, അഡ്വ: കെ ജെ ബെന്നി, പി ആർ അയ്യപ്പൻ,കെ എസ് അരുൺ, തോമസ് മൈക്കിൾ, സി എസ് യാശോധരൻ, ജോർജ് കുറുമ്പുറം, സിജു ചക്കുംമൂട്ടിൽ, അനീഷ് മണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു.













































































