Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ 59 -ാ മത് വാർഷിക പൊതുയോഗം നടന്നു.

സപ്തതി നിറവിൽ നിൽക്കുന്ന ബാങ്ക് ജില്ലയിലെ പ്രമുഖ ബാങ്കായി മാറാൻ കഴിഞ്ഞത് ബാങ്കിലെ അംഗങ്ങളും കട്ടപ്പന നിവാസികളും ബാങ്കിന്റെ അഭ്യുദയകാംക്ഷികളും ബാങ്കിൽ അർപ്പിച്ച വിശ്വാസത്തിന്റെ ഫലമായാണെന്ന് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വൈസ് പ്രസിഡന്റ് ജോയി കുടക്കച്ചിറ സ്വാഗതം ആശംസിച്ചു, ഭരണസമിതി അംഗങ്ങളായ ടി ജെ ജേക്കബ്, ജോയി ആനിത്തോട്ടം, മനോജ് മുരളി, ജോയി പെരുന്നോലിൽ, ബാബു ഫ്രാൻസിസ്, സജീവ് കെ എസ്, സിനു വർക്കി വാലുമ്മൽ, സജീന്ദ്രൻ പൂവാങ്കൽ, അരുൺകുമാർ കെ റ്റി, സബിത സന്തോഷ്, സിന്ധു വിജയകുമാർ, ശാന്തമ്മ സോമരാജൻ ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജ് എന്നിവരും നിരവധി അംഗങ്ങളും സഹകാരികളും പങ്കെടുത്ത യോഗത്തിന് അഡ്വ കെ ജെ ബെന്നി കൃതജ്ഞത പറഞ്ഞു.









































































