Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കയിലെ കോൺഗ്രസിൻ്റെ ഗ്രൂപ്പ് വഴക്കിൻ്റെ ഭാഗമായാണ് മലയോര കർഷകർക്ക് ഭൂമിയുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് കാരണം: കേരളാ കോൺഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡൻ്റ്റ് ജോസ് പാലത്തിനാൽ

‘ നെടുങ്കണം മണ്ഡലം കൺവെൻഷൻ ഉത്ഘാനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്‌ദ്ദേഹം .
എഴുകുംവയൽ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ മണ്ഡലം പ്രസിഡൻ്റ് ഷാജി എം. ഊരോത്ത് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ് ജിൽസൺ പുളിയംകുന്നേൽ,പഞ്ചായത്ത് പ്രസിഡന്റ് പ്രേമി ലാലിച്ചൻ , സാബു മണിമലകുന്നേൽ, തുടങ്ങിയ നേതാക്കൾ ആശംസകൾ അർപ്പിച്ചു.









































































