Idukki വാര്‍ത്തകള്‍
ടീം യുഡിഎഫ് ഐക്യം നിലനിർത്തണമെന്ന് ആർഎസ്പി

ആർഎസ്പിയുടെ 23-ാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഇടുക്കി സെൻട്രൽ ലോക്കൽ സമ്മേളനം പാർട്ടി ഓഫീസിൽ നടന്നു. ഐക്യ മഹിളാസംഘം ജില്ലാ സെക്രട്ടറി പ്രീത ടി.കെ. അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സെബാസ്റ്റ്യൻ എസ്. വിളക്കുന്നൻ ഉദ്ഘാടനം ചെയ്തു.
ടീം യുഡിഎഫ് എന്ന ജനകീയ ഐക്യം കാത്തുസൂക്ഷിക്കണമെന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇടതുപക്ഷ രാഷ്ട്രീയ സ്വത്വബോധം ഉയർത്തിപ്പിടിച്ച് ജനപക്ഷ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു.
അജോ കുറ്റിക്കൽ, ടി.ജെ. വർക്കി, ആൻഷോ തോമസ്, കെ.കെ. കൃഷ്ണകുമാർ, ജിബിൻ ജി.ജി., തങ്കച്ചൻ , അൻവർ ലത്തീഫ് എന്നിവർ പ്രസംഗിച്ചു. ആൻഷോ തോമസിനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

















































































































































