സെൻ്റ് ജോസഫ് ഫെലോഷിപ്പിൻ്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് അഡ്വ സേനാപതി വേണു എം. എൽ. എ.

മുതിർന്ന പൗരന്മാർക്ക് ഒത്തുചേരുന്നതിനും അവരുടെ കൂട്ടായ്മയ്ക്കും മാനസികനവോന്മേഷത്തിനും സാഹചര്യമൊരുക്കുന്ന ഓർത്തഡോക്സ് സഭയുടെ സെൻ്റ് ജോസഫ് ഫെലോഷിപ്പിൻ്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഉടുമ്പൻചോല എം എൽ എ സേനാപതി വേണു പറഞ്ഞു. കഴിക്കുന്ന ആഹാരത്തിൻ്റെ അളവ് കുറച്ചും കുടിക്കുന്ന വെള്ളത്തിൻ്റെ അളവ് ഇരട്ടിയാക്കിയും ശ്വസനവ്യായാമങ്ങൾ ചെയ്തും നന്നായി ഓരോ ദിവസവും നടക്കുക എന്നത് ശീലമാക്കിയും ചെറുപ്പം നിലനിർത്താമെന്ന് അദ്ദേഹം പറഞ്ഞു. ചക്കുപള്ളം ഗത്‌സിമോൻ അരമനയിൽ സെൻ്റ് ജോസഫ് ഓർത്തഡോക്‌സ് ഫെലോഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി ഭദ്രാസന സെക്രട്ടറി ഫാ ബിജു ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. സെൻ്റ് ജോസഫ് ഫെലോഷിപ്പ് കേന്ദ്ര വൈസ് പ്രസിഡൻ്റ് ഫാ സി ഐ ഐസക് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ജനറൽ സെക്രട്ടറി ഡോ മാത്യു പി ജോസഫ് ,സെൻ്റ് ജോസഫ് ഫെലോഷിപ്പ് ദദ്രാസന വൈസ് പ്രസിഡൻ്റ് എ വി കുര്യൻ കോർഎപ്പിസ്കോപ്പ ആമുഖ പ്രഭാഷണം നടത്തി. സെൻ്റ് ജോസഫ് ഫെലോഷിപ്പ് ഭദ്രാസന സെക്രട്ടറി സി കെ ജേക്കബ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അരമന മാനേജർ ഫാ. ജോർജ് വർഗീസ്, ജോയിൻ്റ് സെക്രട്ടറി എം എസ് ജോസഫ് പ്രസംഗിച്ചു. ജോയിൻ്റ് സെക്രട്ടറി ടെസ്സി ബെഞ്ചമിൻ, ട്രഷറാർ മർക്കോസ് പുതുശ്ശേരിൽ, മേഖലാ സെക്രട്ടറിമാരായ പി എം വർഗീസ്, തമ്പികോതാ നിൽ, മറിയാമ്മ ആൻ്റണി മലയിൽ, അലക്സാണ്ടർ മാത്യു, വി പി മാത്തുണ്ണി, ഓഡിറ്റർ പി വി ചെറിയാൻ, കമ്മിറ്റി അംഗങ്ങളായ എം കെ തോമസ്, പോത്തൻ ഉലഹന്നാൻ എന്നിവർ വാർഷിക സമ്മേളനത്തിന് നേതൃത്വം നൽകി

















































































































































