San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

രോഗം മാറ്റേണ്ടിടത്ത് രോഗഭീഷണി, മെഡിക്കൽ കോളേജിൽ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുന്നു



ചെറുതോണി : ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയാൽ രോഗം മാറുമോ, അതോ പുതിയത് പിടിക്കുമോ. രോഗികൾക്ക് ആശ്വാസവും ആരോഗ്യസംരക്ഷണവും ഉറപ്പാക്കേണ്ട ഇടുക്കി മെഡിക്കൽ കോളേജിൽനിന്ന് പുറത്തേക്ക് ഒഴുകുന്നത് മലിനജലം.

മെഡിക്കൽ കോളേജിലെ പുതിയ മന്ദിരത്തിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകിയിട്ടും പ്രശ്‌നപരിഹാരത്തിന് നടപടിയില്ല.

ടാങ്കിൽനിന്നുള്ള മലിനജലം മെഡിക്കൽ കോളേജിന്റെ സംരക്ഷണഭിത്തിയിലൂടെ താഴേക്കൊഴുകി റോഡിലെ കുഴികളിൽ കെട്ടിക്കിടക്കുകയാണ്.

കാലങ്ങളായി തുടരുന്ന ഈ അവസ്ഥ രോഗികൾക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും സമീപവാസികൾക്കും ഒരുപോലെ ദുരിതമാകുന്നു.


ചെറുതോണി അണക്കെട്ടിലേക്ക് സന്ദർശകർ കടന്നുപോകുന്ന റോഡിനോടു ചേർന്നാണ് മലിനജലം ഒഴുകിയെത്തുന്നത്.

ദിവസേന നിരവധി പേർ സഞ്ചരിക്കുന്ന വഴിയിൽ മലിനജലം കെട്ടിക്കിടക്കുന്നത് ദുർഗന്ധത്തിനും രോഗാണുക്കൾ വ്യാപിക്കുന്നതിനും ഇടയാക്കുമെന്ന ആശങ്കയുണ്ട്.

ആരോഗ്യസംരക്ഷണത്തിന്റെ മാതൃകയാകേണ്ട മെഡിക്കൽ കോളേജ് പരിസരത്തുതന്നെ ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നത് ഗുരുതരമായ വീഴ്ചയായാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

മഴക്കാലത്ത് സ്ഥിതി കൂടുതൽ രൂക്ഷമാകും. സംരക്ഷണഭിത്തിയിലൂടെ താഴേക്കൊഴുകുന്ന മലിനജലം ചെറുതോണി പുഴയിലേക്കും തുടർന്ന് പെരിയാറിലേക്കും എത്തുന്ന ചെറുതോണി കൈത്തോട്ടിൽ കലരുന്ന സാഹചര്യവുമുണ്ട്. ഇത് ജലസ്രോതസ്സുകളുടെ മലിനീകരണത്തിനും പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുമെന്ന ആശങ്കയും ശക്തമാണ്.

മെഡിക്കൽ കോളേജിലെ വിവിധ പ്രശ്‌നങ്ങൾ ഒരു വർഷത്തിനുള്ളിൽ പരിഹരിക്കുമെന്ന് റോയി കെ. പൗലോസ് എം.എൽ.എ. പൊതുവേദികളിൽ ഉറപ്പുനൽകിയിരുന്നു. സെപ്റ്റിക് ടാങ്കിന്റെ പ്രശ്‌നത്തിലും ജാഗ്രത പുലർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രശ്‌നം തുടരുന്ന സാഹചര്യത്തിൽ നൽകിയ ഉറപ്പ് പ്രാവർത്തികമാക്കാൻ അടിയന്തര നടപടി വേണമെന്ന് ഭരണകക്ഷി അംഗമായ പി.കെ. ജയൻ ആവശ്യപ്പെട്ടു.

സെപ്റ്റിക് ടാങ്കിലെ തകരാർ പരിഹരിച്ച് മലിനജലം പുറത്തേക്ക് ഒഴുകുന്നത് തടയാനും ശാസ്ത്രീയമായ മാലിന്യസംസ്‌കരണ സംവിധാനം ഉറപ്പാക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും ആവശ്യം.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button