Idukki വാര്‍ത്തകള്‍
മലയാള മനോരമ വരിക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ള കുടുംബ, ഭവന സുരക്ഷ ഇൻഷുറൻസ് പദ്ധതിയുടെ കൗണ്ടർ ഇന്ന് കട്ടപ്പനയിൽ

രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ കട്ടപ്പന പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ഭവനനിർമാണ ബോർഡ് കോംപ്ലക്‌സിന്റെ രണ്ടാംനിലയിലുള്ള മലയാള മനോരമ ഓഫിസിലാണ് കൗണ്ടർ പ്രവർത്തിക്കുന്നത്.
മലയാള മനോരമ വരിക്കാർക്കും പുതുതായി വരിക്കാരാകുന്നവർക്കും ഇതിൽ അംഗങ്ങളാകാം. കുറഞ്ഞ ചിലവിൽ കുടുംബ സുരക്ഷ, ആശുപത്രി ചികിത്സ, അപകട ചികിത്സ തുടങ്ങിയ വിവിധ സ്‌കീമുകളിൽ പങ്കാളികളാകാം.
വെറും 29 രൂപ വാർഷിക പ്രീമിയം അടച്ച് ഒരുലക്ഷത്തിന്റെയും 57 രൂപ മുടക്കി രണ്ടുലക്ഷം രൂപയുടെയും ഇൻഷുറൻസിൽ പങ്കാളികളാകാനാകും. അസുഖങ്ങൾ മൂലമുള്ള ആശുപത്രി ചികിത്സയ്ക്കും ഈ പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും. കൂടാതെ പ്രകൃതിക്ഷോഭവും മറ്റും മൂലം ഭവനങ്ങൾക്കുള്ള കേടുപാടുകൾക്കുള്ള ഭവന സുരക്ഷാ പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447600623.









































































