San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കേരള കോൺഗ്രസ് (എം)കട്ടപ്പന നോർത്ത് മണ്ഡലംപ്രവർത്തക കൺവൻഷനും വിശിഷ്ട വ്യക്തികളെ ആദരിക്കലും27 ന് കല്ലറയ്ക്കൽ ഓഡിറ്റോറിയത്തിൽ നടക്കും.നാളെ4.30 ന് നടക്കുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.



1964 ഒക്ടോബർ 9ന് ഭാരത കേസരി മന്നത്ത് പത്മനാഭൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ് ത കേരള കോൺഗ്രസ് (എം) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ കട്ടപ്പന നോർത്ത് മണ്ഡലം പ്രവർത്തക കൺവൻഷനും വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കലും ആണ് നാളെ വൈകിട്ട് 4.30ന് വെള്ളയാംകുടി കല്ലറയ്ക്കൽ ഓഡിറ്റോറിയത്തിൽ നടക്കുന്നത്.

കേരളത്തിൽ 1960-ലെ ഭൂ നിയമവും 1964-ലെ ഭൂപതിവ് ചട്ടവും 1993 ലെ ഭൂപതിവ് നിയമവും ഭേദഗതി ചെയ്ത് കേരളത്തിലെ പ്രത്യേകിച്ച് മലയോരജനതയുടെ ചിരകാല സ്വപ്‌നം സാക്ഷാത്കരിച്ചും വന്യജീവി ആക്രമണത്തിൽ പൊറുതിമുട്ടിയ മലയോര ജനതയ്ക്ക് സമാധാനപൂർണമായ ജീവിതം ഉറപ്പു വരുത്തുന്നതിനും വേണ്ടി ശല്യക്കാരായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് അനുമതി നൽകിയും മലയോര ജനതയെ സംരക്ഷിച്ച എൽ.ഡി.എഫ്. സർക്കാരിനും ഇതിന് വേണ്ടി അശ്രാന്ത പരിശ്രമം നടത്തിയ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിക്കും, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ജില്ലയിലെ എൽ.ഡി.എഫ്. നേതാക്കൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും നേതാക്കൾ പറഞ്ഞു.

കുട്ടപ്പനയിൽ ഉണ്ടായ വികസന പ്രവർത്തനങ്ങൾ എല്ലാം തന്നെ കേരള കോൺഗ്രസ് (എം) നേതാ ക്കളുടെ ശ്രമഫലമായി ഉണ്ടായതാണന്നും നേതാക്കൾ പറഞ്ഞു.
കട്ടപ്പന ഗവ. കോളജ്, ഗവ. ഐറ്റിഐ. വില്ലേജ് ഓഫീസ്, പോലീസ് സ്‌റ്റേഷൻ, വിവിധ കോടതികൾ, മിനി സിവിൽ സ്‌റ്റേഷൻ, താലൂക്ക് ആശുപത്രി, ഹൗസിംഗ് ബോർഡ് ഷോപ്പിംഗ് കോംപ്ലക്‌സ്, കട്ടപ്പന നഗരസഭയുടെ ആസ്‌തികളിൽ 80 ശതമാനവും കേരള കോൺഗ്രസ് നേതാക്കളായ വി.ടി. സെബാസ്റ്റ്യൻ Ex. MLA, കെ.ജെ. മാത്യു കുളക്കാട്ടുവയ ലിൽ, തോമസ് ജോസഫ് E. IMLA എന്നിവരുടെ ശ്രമഫലമായി ഉണ്ടായതാണന്നും നേതാക്കൾ പറഞ്ഞു.

കട്ടപ്പനയിലും ഹൈറേഞ്ചിൻ്റെ വിവിധ മേഖലകളിലും ഇന്നും നൽകികൊണ്ടിരിക്കുന്ന പട്ടയം 1993-ൽ. കെ.എം. മാണി കേന്ദ്രത്തിൽ നിന്നും നേടിയെടുത്ത അനുമതികൊണ്ടാണ് എന്നുള്ളത് ഇന്നും അവിസ്മരണീയമാണ്.


കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും ഇന്നും നിലനിന്നു വരുന്ന രാഷ്ട്രീയ, സാമൂഹിക സമാധാന അന്തരീക്ഷം കേരള കോൺഗ്രസ് നേതാക്കന്മാരുടെ ഇടപെടൽ കൊണ്ടുകൂടിയാണ്.

കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും 25 വർഷം കൊണ്ടുണ്ടായ വികസന കുതിച്ചുചാട്ടം റോഷി അഗസ്‌റ്റിൻ എം.എൽ.എയുടെ ശ്രമഫലമായാണ്.

കോടി കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും.

മണ്ഡലം പ്രസിഡൻ്റ് . ഷാജി കുത്തോടിയിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജല വിഭവ വകുപ്പ് മന്ത്രി. റോഷി അഗസ്‌റ്റിൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

പാർട്ടി ജില്ലാ= പ്രസിഡന്റ് ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ രാരിച്ചൻ നീറണാക്കുന്നേൽ, ഷാജി കാഞ്ഞമല, അഡ്വ. മനോജ് എം. തോമസ്, ജോസ് എട്ടിയിൽ, ബേബി ഓലിക്കരോട്ട്, ബിജു ഐക്കര, ജോമോൻ പൊടിപാറ എന്നിവർ സംസാരിക്കും…

വാർത്താ സമ്മേളനത്തിൽ ഷാജി കൂത്തോടിയിൽ, ബെന്നി കല്ലൂപുരയിടം, സാബു പുത്തൻ വീട്ടിൽ, ബിനോയി മണിമല, സി.എം മത്തായി, അപ്പച്ചൻ വാണിയപ്പുര, ജോഷി പയ്യംപള്ളിൽ, ജോർജ് കടപ്പൂര്, തങ്കച്ചൻ.കൊല്ലകുന്നേൽ, ബിനേഷ് ചമ്പപള്ളിൽ എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!