മട്ടുപ്പാവിൽ പൂക്കാലം ഒരുക്കി ദമ്പതിമാർ

മണ്ണിൽ അല്ല മട്ടുപ്പാവിൽ ആണ് ഈ മനോഹരമായ പൂക്കാലം. പാറത്തോട് ടൗണിനോട് ചേർന്ന് താമസിക്കുന്ന കിഴക്കേഭാഗത്ത് ജോണി മേഴ്സി ദമ്പതിമാരാണ് മട്ടുപ്പാവിൽ പൂക്കാലം ഒരുക്കിയിട്ടുള്ളത്. ചെണ്ടുമല്ലി ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പൂക്കളാണ് ഇവിടുത്തെ മട്ടുപ്പാവിനെ മനോഹരമാക്കുന്നത്. മുന്തിരിയും എല്ലാവിധ പച്ചക്കറികളും മട്ടുപ്പാവിൽ വർഷങ്ങളായി കൃഷിചെയ്യുകയും പരിമിതികളെ സാധ്യതകളാക്കി മാറ്റുകയും ചെയ്യുന്ന മാതൃക ദമ്പതിമാരാണ് ജോണിയും മേഴ്സിയും. നാലുമാസം മുമ്പ് മട്ടുപ്പാവിൽ ഇവർ ചെയ്ത ചെണ്ടുമല്ലി പൂവിട്ടുനിൽക്കുകയാണ് ഓണത്തെ ലക്ഷ്യമാക്കിയാണ് ചെണ്ടുമല്ലി തൈകൾ നട്ടതെങ്കിലും
ഓണം കഴിഞ്ഞപ്പോഴാണ് പൂക്കളെല്ലാം മനോഹരമായി വിടർന്നത്. പാറത്തോട് ടൗണിലൂടെ കടന്നുപോകുന്ന ഏവരെയും ആകർഷിക്കുന്ന മനോഹരമായ ദൃശ്യം ആണ് ഇവരുടെ മട്ടുപ്പാവിൽ ഉള്ളത്. തികച്ചും ശാസ്ത്രീയമായ പരിപാലനമുറകൾ ലൂടെയാണ് ഇവർ ടെറസ്സിലെ
കൃഷി വിജയിപ്പിക്കുന്നത്. പ്രത്യേക
തരം പോട്ടുകളിലാണ്
ചെണ്ടുമല്ലി തൈകൾ നട്ടത്. യഥാസമയം വളപ്രയോഗം നടത്തി
പൂക്കാലം ഒരുക്കി. മഞ്ഞയും ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലികൾ ആണ് ഇവിടെ പൂവിട്ട് നിൽക്കുന്നത് രാജകുമാരി
ഫെഡറേറ്റഡ്
നഴ്സറിയിൽ നിന്നാണ്
ചെണ്ടുമല്ലി തൈകൾ വാങ്ങിയത്.
കാർഷികരംഗത്ത് പച്ചക്കറികളും പഴവർഗ്ഗങ്ങളും ടെറസിൽ ചട്ടികളിൽ നട്ടു പരിപാലിക്കാം എന്നും നല്ല വിളവ് നേടാമെന്നും ഇവർ തെളിയിക്കുന്നവരാണിവർ. എന്തായാലും പാറത്തോട് ടൗണിലൂടെ കടന്നു പോകുന്നവർക്ക് വിസ്മയം ഒരുക്കുകയാണ് ഇവരുടെ മട്ടുപ്പാവിലെ പൂക്കളും പച്ചക്കറികളും.













































































