സൗഹൃദങ്ങളെ ഹൃദയത്തോടു ചേർത്തു പിടിച്ച ആളായിരുന്നു കെ സി ജോർജ് എന്ന് പ്രമോദ് വെളിയനാട്

സൗഹൃദങ്ങളെ ഹൃദയത്തോടു ചേർത്തു പിടിച്ച അതുല്യ കലാകാരനായിരുന്നു കാലയവനിക .ക്കുള്ളിൽ മറഞ്ഞ
കെ.സി ജോർജ് എന്ന് പ്രമുഖ നാടക – സിനിമ സീരിയൽ നടനായ പ്രമോദ് വെളിയനാട് പറഞ്ഞു.
നാടക സംവിധായകനും എഴുത്തുകാരനും സംസ്ഥാന നാടക അവാർഡ് ജേതാവുമായിരുന്ന അന്തരിച്ച കെ.സി ജോർജിൻ്റ് ഒന്നാം ചരമവാർഷികദിനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രമോദ്, അക്ഷരങ്ങളിൽ അഴകു വിരിയിച്ചിരുന്ന ആളായിരുന്നു കെ സി എന്ന് ചുരുക്ക പേരിൽ എല്ലാവരാലും അറിയപെടുന്ന കെ സി ജോർജ് എന്നും ജോർജ് നമ്മുടെ എല്ലാം കണ്ണിൽ നിന്നു മാത്രമേ മറഞ്ഞിട്ടുള്ളൂ എന്നും മനസിൽ നിന്ന് ഒരിക്കലും മറയുകയില്ലന്നും അദ്ധേഹം പറഞ്ഞു.
നാടകം ഇരുതല മൂർച്ച ച്ചുള്ള ഒരായുധമാണ് ഈ ആയുധത്തെ തേച്ചുമിനുക്കി മങ്ങലേൽപ്പിക്കാതെ കട്ടപ്പന എന്ന നാടിനെ ഏഴാം കടലുകൾക്കപ്പുറത്തേക്കെത്തിച്ച അതുല്യ പ്രതിഭകളായിരുന്നു എം.സി കട്ടപ്പനയും കെ.സി ജോർജുമെന്നും പ്രമോദ് വെളിയനാട് പറഞ്ഞു
കട്ടപ്പന സി എസ് ഐ ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ബീന ടോമി അദ്ധ്യക്ഷത വഹിച്ചു.
എം. സി ബോബൻ സ്വാഗതം പറഞ്ഞു.
രാജീവൻമാമ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി.
കെ.സി ജോർജിൻ് പേരിലുള്ള പ്രധമ സംസ്ഥാന നാടക അവാർഡ് ചടങ്ങിൽ എം.ജെ ആൻ്റണിക്ക് സമ്മാനിച്ചു.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി. ആർ ശശി, ജോയി വെട്ടി കുഴി, വി. ആർ സജി, ഫാ. ജോയ് നിരപ്പേൽ, ഇ.ജെ ജോസഫ് രതീഷ് വരകു മല ,മനോജ് മുരളി, ജോയ് ആനി തോട്ടം, സിജോ മോൻ ജോയ്, തങ്കച്ചൻ പുരയിടം, തുടങ്ങിയവർ പ്രാസംഗിച്ചു













































































