കരുണാപുരം ഗവ. ഐ.ടി.ഐ പ്രവേശനം: അപേക്ഷാ തീയതി നീട്ടി

കരുണാപുരം ഗവ. ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ എസ്.സി.വി.ടി ട്രേഡുകളിലേയ്ക്കുളള പ്രവേശനത്തീയതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. ജനറല്‍, എസ്.സി,എസ്.ടി എന്നീ വിഭാഗത്തിലും,പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തിലും ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഐ.ടി.ഐ പ്രവേശനത്തിന് താല്‍പ്പര്യമുള്ളവര്‍ എസ്എസ്എല്‍സി, പ്ലസ്ടു, ടിസി, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 30ന് മുന്‍പായി ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും, തത്തുല്യയോഗ്യതയുള്ളവര്‍ക്കും പ്രവേശനം ലഭിക്കും. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷാഫീസ് 100 രൂപ. അപേക്ഷ ഫോമുകള്‍ ഐ.ടി.ഐ ഓഫീസില്‍ നിന്നും ലഭിക്കും.









































































