Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഭൂപതിവ് ചട്ട ഭേദഗതി നിയമം നടപ്പിലാക്കിയ ഇടതുപഷജനാധിപത്യമുന്നണി സർക്കാരിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് സംയുക്ത ഇടതുകർഷക സംഘടനകളുടെ നേതൃത്വത്തിൽ അയ്യപ്പൻകോവിലിൽ പ്രകടനവും യോഗവും നടന്നു

മേരികുളത്തുനിന്നും മാട്ടുകട്ടയിലേക്കു നടത്തിയ പൊതു പ്രകടനത്തിനു ശേഷം മാട്ടുകട്ട ടൗണിൽ നടന്ന പൊതുസമ്മേളനത്തിൽ സി പി ഐ ലോക്കൽ സെക്രട്ടറി ഷാജി മാത്യു അദ്ധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി.റ്റി ജോമോൻ സ്വാഗതം പറഞ്ഞു, കർഷക സംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി.എസ് പത്മകുമാർ ഉത്ഘാടനം ചെയ്തു.
കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗം റ്റി.സി കുര്യൻ, കർഷക സംഘം വണ്ടൻമേട് ഏരിയാ കമ്മിറ്റി അംഗം ഏ.എൽ ബാബു ,സി പി ഐ കട്ടപ്പന മണ്ഡലം കമ്മിറ്റി അംഗങ്ങളായ മനു കെ. ജോൺ, നിഷ മോൾ വിനോജ്, കെ.ജെ ജോസഫ്,സി പി ഐ (എം) അയ്യപ്പൻകോവിൽ ചപ്പാത്ത് ലോക്കൽ സെക്രട്ടറിമാരായ അഭിലാഷ് മാത്യു, പി .ഗോപി, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജയമോൾ ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.













































































