6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഗ്രാമീണ പഠന ശിബിരം സംഘടിപ്പിച്ചു



കാഞ്ചിയാർ ലബക്കട ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജ് എം എസ് ഡബ്യു ഒന്നാംവർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വാഗമൺ പുള്ളിക്കാനത്ത് ഗ്രാമീണ പഠന ശിബിരം സംഘടിപ്പിച്ചു . പ്രവാഹ എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സമൂഹത്തിന്റെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും മനസ്സിലാക്കി പഠിച്ച് അവയ്ക്ക് പരിഹാരം കണ്ടെത്താനുള്ള വഴിയൊരുക്കുക എന്ന കർത്തവ്യത്തിനപ്പുറം സമൂഹത്തിൽ ഇറങ്ങിയുള്ള പ്രവർത്തനമാണ് എംഎസ്ഡബ്ല്യു വിദ്യാർഥികളുടെ പഠന രീതി .
ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വാഗമൺ ടൗണിൽ സേവന മനോഭാവം വിളിച്ചോതുന്ന ഫ്ലാഷ് മൊബ് സംഘടിപ്പിച്ചു.
ഏഴു ദിവസങ്ങളിൽ ആയിട്ടാണ് ക്യാമ്പ് നടക്കുന്നത് .
മാലിന്യ ശേഖരണം, വിവിധ ബോധവൽക്കരണ ക്ലാസുകൾ,പച്ചക്കറിത്തോട്ട നിർമാണം, അംഗൻവാടി ക്ലീനിങ്, സ്കൂൾ വിദ്യാർത്ഥികൾക്കായി കായികദിന കോഡിനേഷൻ, – ഫുട്ബോൾ ടൂർണ്ണമെന്റ് , പണ ഇടപാടിലെ ന്യൂനത സാങ്കേതിക വിദ്യകളെ ആളുകൾക്ക് വീടുകളിൽ ചെന്ന് പരിചയപ്പെടുത്തൽ, സുചനാ ബോർഡ് ശുചീകരണം,തുടങ്ങിയ വിവിധ പ്രവർത്തനങ്ങളും സംഘടിപ്പിച്ചാണ് ക്യാമ്പ് മുന്നോട്ടുപോകുന്നത്. ക്യാമ്പിന്റെ ഉദ്ഘാടന യോഗത്തിൽ വിവിധ ആളുകളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. വി ജോൺസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ പുള്ളിക്കാനം സെന്റ് തോമസ് സീറോ മലബാർ ചർച്ച് വികാരി ഫാ. ഷിനോയ് കിഴക്കേൽ ഒ എസ് ബി, സിസ്റ്റർ എമിലി എസ് എ ബി എസ്, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഫാ. റെജി കെ ഈപ്പൻ, ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് രേഷ്മ എലിസബത്ത് ചെറിയാൻ, കൊമേഴ്സ് വിഭാഗം അധ്യാപകൻ ജോജിൻ ജോസഫ്,ഡിപ്പാർട്ട്മെന്റ് കോഡിനേറ്റർ ആശിഷ് ജോർജ് മാത്യു, ഫീൽഡ് വർക്ക് കോഡിനേറ്റർ അഖില മാത്യു, എന്നിവർ സംസാരിച്ചു.

കാഞ്ചിയാർ ലബക്കട ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജ് എം എസ് ഡബ്യു ഒന്നാംവർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമീണ പഠന ശിബിരം ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ് ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ചിയാർ ലബക്കട ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജ് എം എസ് ഡബ്യു ഒന്നാംവർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമീണ പഠന ശിബിര ത്തിന്റെ ഭാഗമായി വാഗമൺ ടൗൺ ശുചിയാക്കിയപ്പോൾ.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!