പോലീസ് അതിക്രമം ഒറ്റപ്പെട്ട സംഭവമല്ല : എൻ ഹരി

പോലീസ് അതിക്രമം സംസ്ഥാനത്ത് ഒറ്റപ്പെട്ട സംഭവമല്ല എന്നും കഴിഞ്ഞ 9 വർഷമായി സംസ്ഥാനത്ത് പോലീസിൻ്റെ ഭാഗത്ത് നിന്നും ദുരിതം നേരിടേണ്ടി വന്നവരിൽ നിന്ന് ഒരു സിറ്റിംഗ് നടത്തി തെളിവ് ശേഖരിച്ചാൽ പോലീസിന്റെ ഭീകരമായ മുഖം ഇനിയും വെളിയിൽ വരുമെന്നും ബിജെപി ആലപ്പുഴ മേഖല അധ്യക്ഷൻ എൻ ഹരി പറഞ്ഞു. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവന്നതിനേക്കാൾ ആയിരക്കണക്കിന് അതിക്രമങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നത് ഭയംമൂലമാണ് പലരും പരാതിയുമായി മുന്നോട്ട് വരാത്തത് .
പിണറായിയുടെ ഭരണത്തിൽ കീഴിൽ അനീതി ചെയ്യുവാനുള്ള ലൈസൻസ് ആയി യൂണിഫോമിനെ കാണുന്ന ഉദ്യോഗസ്ഥർ സേനയ്ക്കുള്ളിൽ വളർന്നുവരുന്നതിന് തടയിടാൻ പുതിയ നിയമനിർമ്മാണം കൊണ്ടുവരണമെന്നും
അധികാര ദുർവിനിയോഗം ചെയ്ത് മനുഷ്യത്വരഹിതമായി പൊതുജനങ്ങളോട് പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് വിസി വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ സി സന്തോഷ് കുമാർ , കെ കുമാര്‍ മണ്ഡലം പ്രസിഡണ്ടൻ്റ് സുജിത്ത് ശശി തുടങ്ങിയവർ സംസാരിച്ചു.
ഇടുക്കി കവലയിൽ നിന്നും ആരംഭിച്ച പ്രകടനം ഹൗസിംഗ് ബോർഡ് ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്ത് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.







































































































































