Idukki വാര്‍ത്തകള്‍
പുത്തേട് കുമ്പങ്ങാനം വ്യൂ പോയിന്റിൽ സുരക്ഷാ നടപടികൾ ശക്തമാക്കി കാഞ്ഞാർ പോലീസ്

അപകടങ്ങൾ പതിവായ പുത്തേട് കുമ്പങ്ങാനം വ്യൂ പോയിന്റിൽ പൊതുമരാമത്ത് വകുപ്പ് വേലി സ്ഥാപിച്ചതിന് പിന്നാലെ കാഞ്ഞാർ പോലീസ് ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു സുരക്ഷാ നടപടികൾ ശക്തമാക്കി.
വ്യൂ പോയിന്റിലെ കൊക്കയിൽ വീണ് നിരവധി ആളുകൾ മരിക്കുകയും അപകടങ്ങൾ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ സുരക്ഷാ നടപടികൾ. കാഞ്ഞാർ പോലീസ് ഇൻസ്പെക്ടർ ശ്യാംകുമാർ കെ.എസ്.-ന്റെ നേതൃത്വത്തിലാണ് അപായസൂചന നൽകുന്ന ബോർഡ് സ്ഥാപിച്ചത്.













































































