അഭിഭാഷകരുടെ പാനലിലേക്ക് അപേക്ഷിക്കാം

ഇടുക്കി ജില്ലയില്‍ ദേവികുളം സബ്‌കോടതിയിലെ അഡീഷണല്‍ ഗവ.പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി അഭിഭാഷകരുടെ പാനല്‍ തയാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ജനനത്തീയതി, എന്റോള്‍മെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, അപേക്ഷകന്‍ ഉള്‍പ്പെടുന്ന പോലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ വിശദമായ ബയോഡേറ്റയും ജനനത്തീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ബിരുദം, എന്റോള്‍മെന്റ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷിക്കണം.
കൂടാതെ അപേക്ഷകന്‍ കൈകാര്യം ചെയ്തിട്ടുള്ള ഗൗരവസ്വഭാവമുള്ള മൂന്ന് സെഷന്‍സ് കേസുകളുടെ ജഡ്ജ്‌മെന്റ് പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 22 ന് വൈകിട്ട് 5 മണിയ്ക്ക് മുന്‍പായി ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മഖേനയോ അപേക്ഷ സമര്‍പ്പിക്കണം.













































































