Idukki വാര്‍ത്തകള്‍
ജനകീയ മത്സ്യകൃഷി പദ്ധതി: ഇപ്പോള്‍ അപേക്ഷിക്കാം

ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മത്സ്യവകുപ്പ് നടപ്പാക്കുന്ന വിവിധ ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പടുതാകുളങ്ങളിലെ ആസാംവാള, പടുതാകുളങ്ങളിലെ അനബാസ്, മുറ്റത്തൊരു മീന്‍തോട്ടം, പിന്നാമ്പുറത്തെ കുളങ്ങളില്‍ മത്സ്യവിത്ത് ഉല്പാദന യൂണിറ്റ്(കരിമീന്‍, വരാല്‍) എന്നീ പദ്ധതികളിലേയ്ക്കാണ് അപേക്ഷിക്കേണ്ടത്. സെപ്റ്റംബര്‍ 15 വൈകിട്ട് 4 മണി വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷ ഫോമുകള്‍ ഇടുക്കി, നെടുങ്കണ്ടം മത്സ്യഭവനുകളില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മത്സ്യഭവന്‍ ഇടുക്കി- 04862 233226, മത്സ്യഭവന്‍ നെടുങ്കണ്ടം- 04868 234505













































































