പുതിയ ചട്ടരൂപീകരണം ഇടുക്കി ജില്ലയ്ക്ക് വികസനത്തിന്റെ പുതിയ മുഖം നൽകും : മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോൺഗ്രസ്സ് എം വാഴത്തോപ്പ് മണ്ഡലം കൺവെൻഷൻ മന്ത്രി ഉദ്ഘാടനം ചെയ്തു
പട്ടയഭൂമിയിലെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിത്വസ്തങ്ങൾക്ക് പരിഹാരം കാണുന്നതാണ് പുതിയ ചട്ട രൂപീകരണം.ഇത് നിലവിലെ നിർമ്മാണങ്ങളെ ക്രമവത്കരിക്കുന്നതിനോടൊപ്പം പുതിയ നിർമ്മാണങ്ങൾക്കായി ചട്ടരൂപീകരണം ഉടൻ നടപ്പിലാക്കും.ഇതിലൂടെ നിർമ്മാണ മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിനും ജില്ലയ്ക്ക് വികസനത്തിന്റെ പുതിയ മുഖം കൈവരിക്കാൻ കഴിയുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.കേരള കോൺഗ്രസ് എം വാഴത്തോപ്പ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .വാഹനാപകടത്തിൽ അംഗവൈകല്യം സംഭവിച്ചിട്ടും മനകരുത്തിലൂടെ സ്വന്തം ജീവിതം മുന്നോട്ട് നയിച്ച ലാലു മുണ്ടനാനാനിയിൽ അതീജീവനത്തിനത്തിനുള്ള മാതൃകയാണെന്ന് പാർട്ടി മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ശ്രേഷ്ഠ കർമ്മ പുരസ്കാരം നേടിയ ലാലുവിനെ അഭിനന്ദിച്ച് മന്ത്രി പറഞ്ഞു. പാർട്ടിയിലെ മുതിർന്ന നേതാക്കളെയും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും വാഴത്തോപ്പിലെ മികച്ച കർഷകരെയും മന്ത്രി യോഗത്തിൽ അഭിനന്ദിച്ചു.
പാർട്ടിയിലേക്ക് പുതുതായി കടന്നു വന്ന ഇരുപതോളം പുതിയ അംഗങ്ങൾക്ക് മന്ത്രി മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജേക്കബ് പിണക്കാട്ട് അദ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയുമായ രാരിച്ചൻ നീറണാംകുന്നേൽ മുഖ്യപ്രഭാഷണം നടത്തി .നേതാക്കളായ ഷാജി കാഞ്ഞമല,ജോസ് കുഴികണ്ടം ,കെ എൻ മുരളി ,ഷിജോ തടത്തിൽ,സിജി ചാക്കോ,ബിജു ഐക്കര,ജോർജ് അമ്പഴം ,ജോമോൻ പൊടിപ്പാറ മിനി ജേക്കബ്,പ്രിന്റോ ചെറിയാൻ , രാജു കല്ലറക്കൽ,ജിമ്മി മപ്രായിൽ,ആൽബിൻ വറപോള,റോബിൻ ആലപ്പുരക്കൽ ,ഇ പി നാസർ, റെജിമോൾ സിജി ,നീതു എം.കെ, ജോർജ് വൈപ്പേൽ ,സിബി മൈക്കിൾ എന്നിവർ സംസാരിച്ചു.
ചിത്രം : കേരള കോൺഗ്രസ് (എം) വാഴത്തോപ്പ് മണ്ഡലം കൺവെൻഷൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു































































































































