ആനച്ചാൽ ഈട്ടിസിറ്റി വലിയപറമ്പിൽ മുഹമ്മദ് ഖനിയെ കുത്തികൊലപ്പെടുത്തിയ കേസിൽ ആനച്ചാൽ കുറ്റിവേലിൽ സുനിലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു

തൊടുപുഴ അഡിഷണൽ IV ജില്ലാ ജഡ്ജി ലൈജമോൾ ഷെരീഫാണ് ശിക്ഷവിധി പ്രസ്താവിച്ചത്.
8.4.2012 തിയതിയാണ് കേസിന് ആസ്പദമായ സംഭവം. സുനിലുമായി പിണങ്ങികഴിഞ്ഞിരുന്ന ഭാര്യ ഗീതക്ക് മുഹമ്മദ് ഖനിയുമായുണ്ടായ പ്രണയ ബന്ധത്തിൽ പ്രകോപിതനായ സുനിൽ സംഭവദിവസം രാത്രി 7.30 മണിയോടെ ഗീതയുടെ വീട്ടിലെത്തിയ ഖനിയെ പിടികൂടി കുത്തികൊലപ്പെടുത്തുകയായിരുന്നു. സുനിൽ ഖനിയെ പിടിച്ചുവലിച്ചുകൊണ്ട് പോകുന്നത് കണ്ടു എന്നഗീതയുടെയും മകളുടെയും മൊഴികളും. സുനിൽ കൃത്യത്തിന് ഉപയോഗിച്ച കത്തി സുനിലിന്റെയും ഗീതയുടെയും മകൾ തിരിച്ചറിഞ്ഞതുമാണ് കേസിൽ നിർണായകമായത്. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്ത് മെമ്പർ അടക്കമുള്ള സമീപവാസികൾ കൂറുമാറിയതും അന്വേഷണഉദ്യോഗസ്ഥരായിരുന്ന ആർ പ്രദീപ്, എ ഈ കുര്യൻ എന്നിവരുടെ മരണവും പ്രോസിക്യൂഷന് തലവേദന സ്രഷ്ടിച്ചിരുന്നു. അടിമാലി CI ആയിരുന്ന K ജിനദേവനാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പ്രോസീക്യൂട്ടർ അഡ്വ. വി എസ് അഭിലാഷ് ഹാജരായി













































































