കട്ടപ്പന വൈഎംസിഎ യുടെ കുടുംബ സംഗമവും വയോക്ഷേമം പബ്ലിക് റിലേഷൻ പ്രോജക്ട് ഉദ്ഘാടനവും 2026-2027 വർഷത്തെ ഭാരവാഹികളുടെ പ്രതിഷ്‌ഠാ ശുശ്രൂഷയും 2026 ജൂലൈ 5 ന്

കട്ടപ്പന വൈഎംസിഎ യുടെ കുടുംബ സംഗമവും വയോക്ഷേമം പബ്ലിക് റിലേഷൻ പ്രോജക്ട് ഉദ്ഘാടനവും 2026-2027 വർഷത്തെ ഭാരവാഹികളുടെ പ്രതിഷ്‌ഠാ ശുശ്രൂഷയും 2026 ജൂലൈ 5 ഞായറാഴ്‌ച വൈകിട്ട് 4 മണിക്ക് കട്ടപ്പന വൈഎംസിഎ ഹാളിൽ നടക്കുമെന്ന്ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും അക്കാദമിക് മികവ് പുലർത്തിയ കുട്ടികളേയും യോഗത്തിൽ ആദരിക്കും. കട്ടപ്പന വൈഎംസിഎ പ്രസിഡന്റ് കെ.ജെ. ജോസഫ് അദ്ധ്യക്ഷത വഹിക്കും.
വയോ ക്ഷേമം പബ്ലിക് റിലേഷൻ പ്രോജക്ട് ഉദ്ഘാടനം നാഷണൽ റൂറൽ വൈഎംസിഎ വൈസ് ചെയർമാൻ ജോർജ് ജേക്കബ് നിർവ്വഹിക്കും. 2026-2027 വർഷത്തെ കട്ടപ്പന വൈഎംസിഎ ഭാരവാഹികളുടെ പ്രതിഷ്‌ഠാ ശുശ്രൂഷയ്ക്ക് നാഷണൽ സോഷ്യൽ റെസ്പോൺസബിലിറ്റി കമ്മറ്റി ചെയർമാൻ അഡ്വ. പ്രകാശ് പി. തോമസ് നേതൃത്വം നൽകും.
2026-2027 വർഷത്തെ പ്രസിഡന്റായി സൽജു ജോസഫ് ചുമതലയേൽക്കും. അക്കാദമിക് മികവ് നേടിയവർക്ക് കട്ടപ്പന മുൻസിപ്പാലിറ്റി ചെയർമാൻ ജോയി വെട്ടിക്കുഴി മെറിറ്റ് അവാർഡ് നൽകും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ യോഗത്തിൽ ആദരിക്കും.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് നോമിനേഷൻ കമ്മറ്റി ചെയർമാൻ ജോർജ്ജുകുട്ടി പൗലോസ് നേതൃത്വം നൽകും.
നാഷണൽ സോഷ്യൽ റെസ്പോൺസിബിലിറ്റി & റിസോഴ്സ് മൊബൈ ലൈസേഷൻ കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പർ യു.സി. തോമസ്, റവ. സതീഷ് വിൽസൺ, റവ. ഫാ. ജിതിൻ വർഗ്ഗീസ്, ഷെമിൽ എം.എ, പി.ഡി. തോമസ്, ടോമി ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.
ഭർത്താവ് സമ്മേളനത്തിൽ ജോർജ് ജേക്കബ്,
കെ.ജെ. ജോസഫ്,
സൽജു ജോസഫ്,
പി എം ജോസഫ്, ലാൽ പീറ്റർ ടോമി ഫിലിപ്പ്, സിറിൽ മാത്യു എന്നിവർ പങ്കെടുത്തു.



























































































































