Idukki വാര്‍ത്തകള്‍
കട്ടപ്പന ഗവ.ട്രൈബൽ സ്‌കൂളിൽ വിജയോത്സവ്

കട്ടപ്പന ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്.ടു. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ വിജയോത്സവ് , വരവേൽപ്പ് 2026 എന്ന പേരിൽ പരിപാടികൾ സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച 11 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിക്കും. നഗരസഭാ ഉപാധ്യക്ഷ ലീലാമ്മ ബേബി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ മനോജ് മുരളി, രഞ്ജിനി സജീവ് , ബിൻസി ഷിനോജ് തുടങ്ങിയവർ പങ്കെടുക്കും. പി.ടി.എ. പ്രസിഡന്റ് എ.കെ.ഷിയാസ്, കൺവീനർ ബിൻസൺ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.



























































































































