Idukki വാര്‍ത്തകള്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പുരുഷ ഡോക്ടര്‍ വനിതാ ജീവനക്കാരിയെ തൊഴിച്ചെന്ന് പരാതി

തിരുവനന്തപുരം • മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പുരുഷ ഡോക്ടര്‍ വനിതാ ജീവനക്കാരിയെ തൊഴിച്ചെന്ന് പരാതി. അണുവിമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണത്തില്‍ സ്പര്‍ശിച്ചതിനാണ് ഒാര്‍ത്തോ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. പ്രമോദ്, നഴ്സിങ് അസിസ്റ്റന്റിനെ ആക്രമിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാര്‍ സൂപ്രണ്ട് ഒാഫിസ് ഉപരോധിച്ചു. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എന്‍ജിഒ യൂണിയന്റെ പേരില്‍ ആശുപത്രിയില്‍ പോസ്റ്ററുകള്‍ പതിച്ചു.













































































