Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന വൈഎംസിഎ യുടെ ഓണാഘോഷം ആഗസ്റ്റ് 30 ശനി വൈകിട്ട് 3.30 ന് വൈഎംസിഎ ഹാളിൽ നടക്കും

കട്ടപ്പന വൈ എം സി എ പ്രസിഡൻ്റ് കെ ജെ ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന യോഗം വൈ എം സി എ സംസ്ഥാന ചെയർമാൻ പ്രൊഫ അലക്സ് തോമസ് ഉദ്ഘാടനം ചെയ്യും.
കട്ടപ്പന വൈഎംസിഎ യുടെ നേതൃത്വത്തിൽ അങ്കണവാടി അധ്യാപകരേയും ഹെൽപർമാരേയും ആദരിക്കുന്ന ചടങ്ങ് പ്രൊഫ അലക്സ് തോമസ് നിർവ്വഹിക്കും.
വൈഎംസിഎ പബ്ലിക് റിലേഷൻ സംസ്ഥാന ചെയർമാൻ ജോർജ് ജേക്കബ് ആമുഖ പ്രഭാഷണം നടത്തും. കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൺ ബീന ടോമി ഓണസമ്മാനങ്ങൾ വിതരണം ചെയ്യും.
നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ വർഗീസ് അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തും സെക്രട്ടറി ടോമി ഫിലിപ്പ്, ട്രഷറാർ പിഡി തോമസ് എന്നിവർ ആശംസകൾ അർപ്പിക്കും













































































