നാട്ടുവാര്‍ത്തകള്‍
കുടുംബവഴക്കിൽ മധ്യസ്ഥതയ്ക്കെത്തി; കൂട്ടത്തല്ല്, പോക്സോ കേസ് !
നെടുങ്കണ്ടം ∙ ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബവഴക്കിൽ മധ്യസ്ഥതയ്ക്ക് എത്തിയ ഇരുവരുടെയും വീട്ടുകാർ ഏറ്റുമുട്ടി. ഇരുഭാഗക്കാരും പോക്സോ കേസ് ഫയൽ ചെയ്തു. ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ വൈകിട്ടാണു സംഭവം. ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് ഇരുവിഭാഗവും പരാതി നൽകിയത്.
യുവാവിന്റെ അച്ഛൻ സംഘർഷത്തിനിടെ മകന്റെ ഭാര്യയുടെ ബന്ധുവായ പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് ഒരു പരാതി. ഇതറിഞ്ഞ ഉടൻ യുവാവിന്റെ ബന്ധുക്കൾ യുവതിയുടെ ബന്ധുവിനെതിരെയും പ്രായപൂർത്തിയാവാത്ത കുട്ടിയെ ഉപദ്രവിച്ചതായി കാണിച്ചു പരാതി നൽകുകയായിരുന്നു. ഉടുമ്പൻചോല പൊലീസ് അന്വേഷണം തുടങ്ങി.













































































