6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

രാഷ്ട്രപതി ഒപ്പുവച്ചു; ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകളുടെ നിരോധനം നിയമമായി



പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ബില്‍, 2025ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ അംഗീകാരം ലഭിച്ചു.ഇതോടെ ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ നിയമമായി മാറി. ഈ നിയമം അനുസരിച്ച്‌, ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

400-ലധികം ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ബാധകമാകും. ഇ-സ്‌പോര്‍ട്‌സ്, സോഷ്യല്‍ ഗെയിമുകള്‍ എന്നിവയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പണം ഉപയോഗിച്ച്‌ കളിക്കുന്ന എല്ലാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിരോധനം ബാധകമാകും. ഓണ്‍ലൈന്‍ ഫാന്റസി സ്‌പോര്‍ട്‌സും ഓണ്‍ലൈന്‍ ലോട്ടറികളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

റിയല്‍ മണി ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍, പ്രമോഷനുകള്‍, ബാങ്കുകള്‍ അല്ലെങ്കില്‍ പേയ്മെന്റ് ആപ്പുകള്‍ വഴിയുള്ള ഇടപാടുകള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്നത് പരമാവധി 3 വര്‍ഷം തടവും ഒരു കോടി രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റമാണ്. പരസ്യം നല്‍കിയാല്‍ രണ്ട് വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 3 മുതല്‍ 5 വര്‍ഷം വരെ തടവും 2 കോടി രൂപ വരെ പിഴയും ആണ് ശിക്ഷ.

അതേസമയം ഇ-സ്‌പോര്‍ട്‌സിന് നിയമാനുസൃത കായിക ഇനത്തിന്റെ പദവി ലഭിക്കും. പരിശീലന അക്കാദമികള്‍, ഗവേഷണം, ഔദ്യോഗിക മത്സരങ്ങള്‍ എന്നിവയെ സര്‍ക്കാര്‍ പിന്തുണയ്ക്കും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!