Idukki വാര്‍ത്തകള്‍
വരവിൽ കവിഞ്ഞ സ്വത്ത്; ഇടുക്കിയിൽ കാഞ്ചിയാർ സ്വദേശിയായ വനം വകുപ്പ് ഉദ്യോഗസ്ഥന് എതിരെ കേസ്

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് ഇടുക്കി വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് എതിരെ കേസെടുത്തു. എറണാകുളം വിഎസിബി സ്‌പെഷ്യൽ സെല്ലിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തൊപ്പിപ്പാള ശ്രീകൃഷ്ണ ഭവനിൽ പി.കെ.ഗോപകുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഴിമതി തടയൽ നിയമപ്രകാരമാണ് എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്‌പെഷ്യൽ സെല്ലിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് പ്രതി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു









































































