“ചോയ്സ് ഓഫ് ലൈഫ്” : ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

“ചോയ്സ് ഓഫ് ലൈഫ്” : ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്‌സ് പ്രോജെക്ടിന്റെയും ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെയും ആഭിമുഖ്യത്തിൽ 22.08.2025 തിയതി തൊടുപുഴ അൽ അസർ എൻജിനീയറിങ് കോളേജിൽ, വിദ്യാർത്ഥികൾക്കായി “ചോയ്സ് ഓഫ് ലൈഫ്” എന്ന പേരിൽ ലഹരി വിരുദ്ധ മോട്ടിവേഷൻ ക്ലാസ് നടത്തപ്പെട്ടു. ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു. ഡോക്ടർ ഷാൻ എം അസ്സിസ് (പ്രിൻസിപ്പാൾ), ശ്രീമതി. അഞ്ജലി പ്രസാദ് (വൈസ് പ്രിൻസിപ്പാൾ), ഡോക്ടർ. ലിബിൻ പി ഉമ്മൻ (ഐ ക്യു എ സി കോഡിനേറ്റർ), ശ്രീ.ജിഷ്ണു പി (എൻ എസ് എസ് പ്രോഗ്രാം ഓഫീസർ) എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ക്ലാസുകൾ നടത്തിവരികയാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.









































































