Idukki വാര്‍ത്തകള്‍
മിസ്റ്റർ കേരള പോലീസ് 2025 : കേരള പോലീസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് 27 ന്

പോലീസ് ഉദ്യോഗസ്ഥർക്കായി മിസ്റ്റർ കേരള പോലീസ് – 2025 ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് 2025 ഓഗസ്റ്റ് 27 ന് വൈകുന്നേരം 5 മണിക്ക് തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടത്തപ്പെടും. മയക്കുമരുന്ന് രഹിതവും ആരോഗ്യകരവുമായ ഒരു ജീവിതശൈലി യുവാക്കൾക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ചാമ്പ്യൻഷിപ്പ് സമർപ്പിച്ചിരിക്കുന്നത്. ഈ മത്സരത്തിലെ ഏറ്റവും മികച്ച ബോഡി ബിൽഡർക്ക് “മിസ്റ്റർ കേരള പോലീസ് 2025” എന്ന പദവി നൽകപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് ബിജുമോൻ. കെ ജി (ഇൻസ്ട്രക്ടർ ഇടുക്കി പോലീസ് ജിം) യെ 9048821327 എന്ന നമ്പരിൽ ബന്ധപ്പെടുക









































































