കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഹെവി വെഹിക്കിള്‍ സ്റ്റോപ്പര്‍ നിര്‍മ്മാണം നടക്കുന്നത് അശാസ്ത്രീയമായിട്ടാണെന്ന് BDJS ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ

കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഹെവി വെഹിക്കിള്‍ സ്റ്റോപ്പര്‍ നിര്‍മ്മാണം നടക്കുന്നത് അശാസ്ത്രീയമായിട്ടാണെന്ന് BDJS ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ.
ഇപ്പോള്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ ഗതാഗത തടസ്സം രൂക്ഷമാക്കുന്ന രീതിയിലാണ്.
മറ്റ് ബസ്റ്റാന്‍ഡുകളില്‍ ഇത്തരം ഡിവൈഡറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ബസുകളുടെ ബമ്പര്‍ ഉള്‍പ്പെടെയുള്ള മുന്‍ഭാഗം ഇതിന് മുകളില്‍ക്കൂടി കടന്ന്പോയി ബസിന്റെ മുന്‍ ചക്രങ്ങള്‍ തട്ടി നില്‍ക്കുന്ന രീതിയിലാണ്.
കട്ടപ്പന ബസ്റ്റാന്‍ഡില്‍ നിര്‍മ്മിച്ചിരിക്കുന്നത് ഹെവി വെഹിക്കിള്‍ സ്റ്റോപ്പറിന് പിന്നില്‍ പൂര്‍ണ്ണമായി ബസുകള്‍ നിര്‍ത്തുന്ന രീതിയിലാണ്.
ഇത് മൂലം ബസുകള്‍ മൂന്നടിയോളം പിന്നിലേയ്ക്ക് മാറ്റി പാര്‍ക്ക് ചെയ്യുന്നത് വലിയ ഗതാഗത തടസ്സം സൃഷ്ടിക്കാന്‍ ഇടയാകുന്നതും ബസുകള്‍ യാത്രക്കാരെ കയറ്റി പിന്നോട്ട് ഇറങ്ങാന്‍ കഴിയാത്ത തരത്തിലുള്ളതുമാണ്.
ബസുകള്‍ പാര്‍ക്ക് ചെയ്യാനുള്ള ട്രാക്കുകള്‍ കൃത്യമായി നിജപ്പെടുത്തി കുറച്ച്കൂടി മുന്‍ ഭാഗത്തേയ്ക്ക് നീക്കി ബസ് ബോഡി കോഡിന് അനുസരിച്ച് ഹെവി വെഹിക്കിള്‍ സ്റ്റോപ്പര്‍ നിര്‍മ്മാണം നടത്തി യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കണമെന്ന്
പ്രസാദ് വിലങ്ങുപാറ ആവശ്യപ്പെട്ടു.
















































































































