ഉപ്പുതറ പത്തേക്കറില്‍ വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍

ഉപ്പുതറ പത്തേക്കറിൽ വീടിനുള്ളിൽ വിദ്യാർഥിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി പള്ളിപ്പറമ്പിൽ റെജിയുടെ മകൻ സോനു പി റെജി(13) ആണ് മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് 5ഓടെ സഹോദരി സോനാ വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോനുവിനെ തൂങ്ങിയനിലയിൽ കണ്ടത്. തുടർന്ന് ഉപ്പുതറ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടി പൂർത്തീകരിച്ച് പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മേരികുളം സെന്റ് മേരിസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് സോനു. വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.ഫോറൻസിക് സംഘം പരിശോധന നടത്തി. സംസ്‌കാരെ ചൊവ്വാഴ്ച വൈകിട്ട് 3ന് പത്തേക്കർ ട്രൂ ജീസസ് പള്ളി സെമിത്തേരിയിൽ.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056













































































