കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഹൈ ഫ്രഷ് മാർക്കറ്റിൽ ഓണത്തോട് അനുബന്ധിച്ചുള്ള ഓഫറുകൾ ആരംഭിച്ചു

കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഹൈ ഫ്രഷ് മാർക്കറ്റിൽ ഓണത്തോട് അനുബന്ധിച്ചുള്ള ഓഫറുകൾ ആരംഭിച്ചു.
പർച്ചേസ് ചെയ്യുന്ന ഓരോ ബില്ലിലും 100 രൂപയ്ക്ക് ഒരു രൂപ വീതം ലോയൽറ്റി പോയിൻ്റും ലഭിക്കുന്നതാണ്.
ആയിരം രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന് എല്ലാ ദിവസവും ഉള്ള നറുക്കെടുപ്പിലൂടെ എല്ലാ ദിവസവും ആകർഷകമായ സമ്മാനം നൽകുന്നത്. കൂടാതെ ഗ്രോസറി , പച്ചക്കറി ,പഴങ്ങൾ എന്നിവയിലും ഗൃഹോപകരണങ്ങൾ ,അലങ്കാരവസ്തുക്കൾ, കോസ്മെറ്റിക് ഐറ്റം,ജ്വല്ലറി, ടെക്സ്റ്റൈൽസ് തുടങ്ങിയവക്ക് വമ്പിച്ച വിലക്കുറവ് ഒരുക്കിയിരിക്കുന്നത്.
ഓണം നറുക്കെടുപ്പ് ബാങ്ക് പ്രസിഡൻ്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
ചിങ്ങം ഒന്നിൽ നടന്ന നറുക്കെടുപ്പിലെ വിജയി ജിൻസ് ജോൺ ഇളപ്പാനിയാണ്.
ബാങ്ക് വൈസ് പ്രസിഡന്റ് ജോയി കുടക്കച്ചിറ സമ്മാനം സമ്മാനം കൈമാറി.
ബോർഡ് മെമ്പർമാർമാരായ
ടി ജെ ജേക്കബ് ,ബാബു ഫ്രാൻസിസ് പുളിക്കൽ ,ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജ്, ജനോഷ് കെ ജോസഫ്, ജെൻ കുര്യൻ എന്നിവർ പങ്കെടുത്തു













































































