പഞ്ഞമാസത്തിന് വിട, പൊന്നിൻ ചിങ്ങമെത്തി; പുതുവർഷത്തെ വരവേറ്റ് മലയാളികൾ

പഞ്ഞമാസത്തിന് വിട, പൊന്നിൻ ചിങ്ങമെത്തി; പുതുവർഷത്തെ വരവേറ്റ് മലയാളികൾ
പുതുവർഷത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങപുലരി പിറന്നു. പുതിയ പ്രതീക്ഷകളോടെയാണ് മലയാളികൾ ചിങ്ങം ഒന്നിലേക്ക് കാൽ വെക്കുന്നത്.
പഞ്ഞ മാസമായ കർക്കിടകത്തിൽ വറുതിയുടെ നാളുകളെ പറഞ്ഞ് അയച്ച് ഐശ്വര്യവും സമൃദ്ധിയും നിറയുന്ന ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ജനം.
കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ തന്നെ മലയാളികൾക്ക് ചിങ്ങം ഒന്ന് പുതുവർഷാരംഭം കൂടിയാണ്.
അതേസമയം ചിങ്ങപുലരിയിൽ ശബരിമല സന്നിധാനത്ത് വൻ ഭക്തജനതിരക്ക് ആണ് അനുഭവപ്പെടുന്നത്. മേഖലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പമ്പാ സ്നാനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ വഴുതി വീഴുന്ന സാഹചര്യം ഉള്ളതിനാൽ പരമ്പരാഗത പാതയ്ക്ക് പകരം സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് തീർഥാടകരെ മലകയറാൻ അനുവദിക്കുന്നത്. ശബരിമല കീഴ്ശാന്തിമാരുടെയും പമ്പാ മേൽശാന്തിയുടെയും നറുക്കെടുപ്പും ഇന്ന് നടക്കും.
ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. സമ്പല്‍ സമൃദ്ധിയുടെ ചിങ്ങത്തില്‍ എല്ലാ ദുരിതവും അവസാനിച്ച് നല്ല നാളുകള്‍ വരുമെന്ന വിശ്വാസത്തിലാണ് ഒരോ കര്‍ഷകനും.









































































