Idukki വാര്ത്തകള്രാഷ്ട്രപതിയുടെ പോലീസ് മെഡൽ അർഹനായ അടിമാലി സ്വദേശി സി ആർ സന്തോഷ് മുഖ്യമന്ത്രിയിൽ നിന്നും മെഡൽ ഏറ്റുവാങ്ങി
രാഷ്ട്രപതിയുടെ പോലീസ് മെഡൽ അർഹനായ അടിമാലി സ്വദേശി സി ആർ സന്തോഷ് മുഖ്യമന്ത്രിയിൽ നിന്നും മെഡൽ ഏറ്റുവാങ്ങി

മൂന്നാർ അടിമാലി ഇടുക്കി തുടങ്ങിയ നിരവധി പോലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുള്ള സി ആർ സന്തോഷ് അടിമാലി സ്വദേശിയാണ്
1994ൽ മലബാർ സ്പെഷ്യൽ പോലീസിൽ അംഗമായ സി ആർ സന്തോഷ് 2002ലാണ് ഇടുക്കിയിൽ എത്തുന്നത് മൂന്നാർ സ്റ്റേഷനിൽ എത്തിയ സന്തോഷ് അടിമാലി വെള്ളത്തുവാൻ ഇടുക്കി കരിമണൽ എന്ന സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്
മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ഇടുക്കിയിൽ ആദ്യമായാണ് ഒരു പോലീസുകാരനെ ലഭിക്കുന്നത്
തനിക്ക് ലഭിച്ച വലിയ അംഗീകാരത്തിന് സന്തോഷമുണ്ടെന്ന് സി ആർ സന്തോഷ് പറഞ്ഞു
നിരവധി കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനും ഡിവൈഎസ്പിയുടെയും എസ്പിയുടെയും പ്രത്യേക സംഘത്തിൽ അംഗമാകാനും സന്തോഷിനു കഴിഞ്ഞിട്ടുണ്ട്
അടിമാലി ശ്രീനിലയം രാഘവൻ നായർ രത്നാമ്മ എന്നിവരാണ് മാതാപിതാക്കൾ രജീ സന്തോഷ് ആണ് ഭാര്യ അർജുൻ പാർത്ഥിവ് എന്നിവരാണ് മക്കൾ













































































