കട്ടപ്പന ലയൺസ് ക്ലബ്ബിൻ്റെ സ്വപ്ന ഭവനം പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തികരിച്ച വീടിൻ്റെ താക്കോൽ ദാനം നടന്നു

കട്ടപ്പന ലയൺസ് ക്ലബ്ബിൻ്റെ സ്വപ്ന ഭവനം പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തികരിച്ച വീടിൻ്റെ താക്കോൽ ദാനം നടന്നു.
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോയി വെട്ടിക്കുഴി താക്കോൽ കൈമാറി.
ചിറ്റിലപള്ളി ഫൗണ്ടേഷൻ്റെ സഹകരണത്തോടെയാണ് ലയൺസ് ക്ലബ്ബുകൾ സ്വപ്ന ഭവനം പദ്ധതി നടപ്പാക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് 77 കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ ഭവനം ലഭിച്ചത്.
നിർമ്മാണം പൂർത്തികരിച്ച വീടിൻ്റ് താക്കോൽ കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോയി വെട്ടിക്കുഴി കൈമാറി.
ഏതൊരു മനുഷ്യൻ്റെയും സ്വപ്നമാണ് കയറി കിടാക്കുവാൻ ഒരു വീട് എന്നത് .
സ്വപ്ന ഭവനം പദ്ധതിയിലൂടെ ലയൺസ് ക്ലബ്ബ് ചെയ്യുന്ന നന്മകൾ മാതൃക പരമാണന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു.
6 ലക്ഷം രൂപാ ഉപയോഗിച്ചാണ് ഭവന നിർമ്മാണം പൂർത്തികരിച്ചത്.
ഇതിൽ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ 3 ലക്ഷം രൂപായാണ് നൽകുന്നത്.
ലയൺസ് ക്ലബ്ബ് അംഗമായ കെ. സി ജോസ് ആണ് 3 ലക്ഷം രൂപാ നൽകിയത്.
ഭവന നിർമ്മാണത്തിന് നേതൃത്വം നൽകിയ കെ.സി ജോസിനെ യോഗത്തിൽ ആദരിച്ചു.
സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി കട്ടപ്പന അബ്ദുൾ കലാം സ്ക്വയിൽ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ജെബിൻ ജോസ് ദേശീയ പതാക ഉയർത്തി.
തുടർന്ന് വള്ളക്കടവ് സ്നേഹസദൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കൊപ്പം പ്രഭാത ഭക്ഷണത്തിലും പങ്കു ചേർന്നു.
ലയൺസ് ക്ലബ്ബ് സെക്രട്ടറി ജോസഫ് ജോണി, ട്രഷറർ മാത്യൂ കെ ജോൺ, IPP സെൻസ് കുര്യൻ, ജോർജ് തോമസ്, എം എം ജോസഫ്, കെ ശശിധരൻ, കെ സി ജോസ് തുടങ്ങിയവർ സംസാരിച്ചു.













































































