കട്ടപ്പന വിദ്യാഭ്യാസ ജില്ല സംസ്കൃതദിനാഘോഷം സംഘടിപ്പിച്ചു

കട്ടപ്പന സെന്റ് ജോർജ് Hടട ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രോഗ്രാം കട്ടപ്പന മുനിസിപ്പൽ കൗൺസിലർ സോണിയ ജെയ്ബി ഉത്ഘാടനം ചെയ്തു.
കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസർ ആൻസൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ സംസ്‌കൃതം കൗൺസിൽ സെക്രട്ടറി അപ്പുകുട്ടൻ റ്റി സ്വാഗതം ആശംസിക്കുകയും സെന്റ് ജോർജ് ഹൈ സ്കൂൾ പ്രഥമദ്ധ്യാപകൻ ബിജുമോൻ ജോസഫ് സംസ്‌കൃത ദിന സന്ദേശം നൽകുകയും ചെയ്തു.
കട്ടപ്പന ഉപജില്ല ഓഫീസർ യോഗത്തിൽ ആശംസ പറയുകയും ചെയ്തു. നെടുംകണ്ടം ഉപജില്ല സെക്രട്ടറി ദീപേഷ് കൃതജ്ഞത പറയുകയും ചെയ്തു.
തുടർന്ന് കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങളും, സെമിനാറും നടത്തപ്പെട്ടു.
കാലിയർ സെന്റ്മേരിസ് ഹൈസ്കൂളിലെ സംസ്‌കൃത അദ്ധ്യാപകൻ ശ്രീ രാജേഷ് സാർ നയിച്ച സെമിനാർ കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം ആയിരുന്നു. യോഗത്തിൽ മന്നം മെമ്മോറിയാൽ സ്കൂളിലെ സുരേഷ് മാഷ്, ഇതേ സ്കൂളിലെ വിദ്യാർത്ഥി അനന്തലക്ഷ്മി എന്നിവരെ ആദരിച്ചു.









































































