കോഴിമല കായിക വിനോദങ്ങൾ സാമൂഹ്യ മാറ്റത്തിനായി എന്ന സന്ദേശം ഉയർത്തി വോളിബോൾ ടൂർണമെന്റ് നടത്തി

കോഴിമല. കായിക വിനോദങ്ങൾ സാമൂഹ്യ മാറ്റത്തിനായി എന്ന സന്ദേശം ഉയർത്തി വോളിബോൾ ടൂർണമെന്റ് നടത്തി. ലഹരിക്കെതിരെയുള്ള ആഹ്വാനം നൽകിക്കൊണ്ട് യുവജനങ്ങളുടെ പത്തു ടീമുകൾ അണിനിരന്ന ടൂർണമെന്റ് കോഴിമല സൗഹൃദ, ജ്യോതി സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചത്.
ഡോൺ ബോസ്കോ സ്പോർട്സ് ഹബ് ആയിരുന്നു സംഘാടകർ. ഓരോ ഗ്രാമങ്ങളിലും ഉള്ള യുവാക്കളെ കായിക വിനോദങ്ങളിലേയ്ക്ക് വഴി തിരിച്ചു വിടുകയും അതിലൂടെ കായിക ശേഷിയും കർമശേഷിയും ഉള്ള പുതിയ തലമുറയെ സൃഷ്ടിക്കുകയുമാണ് ഇത്തരം മത്സരങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. എത്തിനോടാനുബന്ധമായി യുവാക്കൾക്കും കുട്ടികൾക്കും സൗജന്യ കായിക പരിശീലനവും, കായിക ഉപകരണങ്ങൾ വിതരണവും നടത്തും.
ടൂർണമെന്റ് കമ്പം മേഡ് പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ ബിജു ടി ഉദ്ഘാടനം ചെയ്തു. സ്പോർട്സ് ഹബ് ഡയറക്ടർ ഫാ അജീഷ് കീത്തപ്പള്ളി, ഫാ ജെയിംസ് പ്ലാക്കാട്ട്, ക്ലബ് ഭാരവാഹി അജികുമാർ, പരിശീലകൻ ജിബിൻ സി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.









































































