Idukki വാര്‍ത്തകള്‍
രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ ഒഴിവ്

രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി ആരംഭിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഫാര്‍മസിസ്റ്റ്, ലാബോറട്ടറി ടെക്നീഷ്യന്‍ എന്നിവരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ആഗസ്റ്റ് 13 ന് രാവിലെ 10.30 ന് രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് അഭിമുഖം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ബിഫാം/ഡി ഫാമും പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും, ലാബോറട്ടറി ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഡിഎംഎല്‍റ്റിയും പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും അവയുടെ പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ 04868 241529, 9947418189.
















































































































