ഏലപ്പാറ ചെമ്മണ്ണിൽ കുടുംബങ്ങളെ കുടിയിറക്കാൻ നീക്കം,എതിർപ്പിന്നെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി. പ്രതിഷേധവുമായി സി പി ഐ എം രംഗത്തു വന്നു

ഏലപ്പാറ സെമിനി വാലി എസ്റ്റേറ്റ് ചെമ്മണ്ണ് ഡിവിഷനിലെ കുടുംബങ്ങളെ കുടിയിറക്കാൻ കോടതി ഉത്തരവുമായെത്തിയ ഉദ്യോഗസ്ഥർ പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് മടങ്ങി
വർഷങ്ങളായി താമസിക്കുന്ന ഭൂമി എസ്റ്റേറ്റിൻ്റേതാണെന്ന വാദത്തിൽ അനുകൂലമായ കോടതി വിധിയുടെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ കുടിയിറക്കാൻ എത്തിയ ഉദ്യോഗസ്ഥ സംഘത്തിന് ആണ് കുടുംബ നാഥൻ്റെ ആത്മഹത്യ ഭീഷണിക്കും യൂണിയൻ നേതാക്കളുടെ ഇടപെടീലിനെയും തുടർന്ന് മടങ്ങേണ്ടി വന്നത്
32 കുടുംബങ്ങളാണ് ഇവിടെ കുടിയിറക്ക് പട്ടികയിൽ ഉള്ളത്
ഇതിൽ മൂന്ന് കുടുംബങ്ങളെ കുടിയിറക്കാനാണ് പോലീസ് സംഘത്തിൻ്റെ അകമ്പടിയോടെ കോടതി നിയമിച്ച ഉദ്യോഗസ്ഥൻ എത്തിയത്
താമസ സ്ഥലത്തിനും വീടിനും കരം അടക്കുന്ന പട്ടയ ഭൂമിയിൽ താമസിക്കുന്നവർക്കാണ് കുടിയിറക്കാൻ കോടതി ഉത്തരവ് ഉള്ളത് ഇന കുടുംബങ്ങൾ ഇന്ന് രാവിലെയാണ് വിവരം അറിയുന്നത്
പഞ്ചായത്തിൽ നിന്നും എല്ലാ രേഖകളും പരിശോധിക് ലൈഫ് മിഷനിൽ വീട് ലഭിച്ചവരാണ് പല കുടുംബങ്ങളും
കോടതി ഉത്തരവ് ഇവരെ അറിയിക്കുവാൻ തപാൽ മുഖേന അയക്കുന്ന കത്തുകൾ പോലും എസ്റ്റേറ്റ് ഉടമയുടെ സ്വാധീനം ഉപയോഗിച്ച് ഇവർക്ക് ലഭ്യമാക്കുന്നില്ലെന്നും പൊതു പ്രവർത്തകർ ആരോപിക്കുന്നു.
കോടതി വിധി നടപ്പാക്കണമെന്നും കുടിയിറക്കാനുള്ള കുടുംബങ്ങൾ അപ്പീലിന് പോകാമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു
മാസങ്ങളായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ ഉപജീവനത്തിന് കൂലിപ്പണിയെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് ഇവിടെ ഉള്ളത് വക്കീൽ ഫീസ് കൊടുക്കാൻ പോലും ആകാത്ത ഇവർ മുംമ്പോട്ടുള്ള ജീവിതത്തിൽ ആശങ്കാകുലരാണ്.









































































