Idukki വാര്‍ത്തകള്‍ഇടുക്കിനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
രാജകുമാരി ഗവൺമെന്റ് വി എച്ച് എസ് എസ് ആൻഡ് എച്ച്എസ്എസ് ലെ സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സാഫല്യം 2025 ന്റെ ആദ്യ നറുക്കെടുപ്പ് നടന്നു

ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാടനം നിർവഹിച്ചു.
എല്ലാ മാസവും നടക്കുന്ന നറുക്കെടുപ്പിന്റെ ബംബർ നറുക്കെടുപ്പ് 2026 ജനുവരിയിൽ നടക്കും. ഒന്നാം സമ്മാനം ഇലക്ട്രിക് സ്കൂട്ടറും രണ്ടാം സമ്മാനം ഫ്രിഡ്ജ് മൂന്നാം സമ്മാനം ഒരു ഗ്രാം സ്വർണനാണയമടക്കം നിരവധി സമ്മാനങ്ങൾ ആണ് കാത്തിരിക്കുന്നത്. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുകയാണ് സമ്മാന കൂപ്പണിലൂടെ ലക്ഷ്യമിടുന്നത്.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ജെ സിജു മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് സ്മിത പൗലോസ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ റെജിമോൾ തോമസ്,ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ഷിബി.എസി,
എച്ച് എം ഇൻ ചാർജ് സ്വപ്ന സുകുമാർ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി റോയി സ്റ്റീഫൻ, വ്യാപാരി വ്യവസായി പ്രതിനിധി പി കെ പീതാംബരൻ, എം എസ് നസീറ തുടങ്ങിയവർ പ്രസംഗിച്ചു.









































































