Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ്; വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ രാജന്‍



മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പുനരധിവാസവുമായി ബന്ധപ്പെട്ട് 200 ഓളം പരാതികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അപ്പീലുകളില്‍ വൈകാതെ തീരുമാനമുണ്ടാകും. കേസും കോടതി നടപടികളുമാണ് പുനരധിവാസം വൈകിപ്പിച്ചതെന്നും റവന്യൂമന്ത്രി പറഞ്ഞു.

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പുനരധിവാസവുമായി ബന്ധപ്പെട്ട് 200 ഓളം പരാതികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അപ്പീലുകളില്‍ വൈകാതെ തീരുമാനമുണ്ടാകും. കേസും കോടതി നടപടികളുമാണ് പുനരധിവാസം വൈകിപ്പിച്ചതെന്നും റവന്യൂമന്ത്രി പറഞ്ഞു.

2025 ഡിസംബര്‍ മാസത്തില്‍ തന്നെ വീടില്ലാത്തവരുടെ പുനരധിവാസം സാധ്യമാകുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. അഞ്ച് സോണുകളായി തിരിച്ചതില്‍ നാല് സോണുകളിലും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. ഭൂമിയൊരുക്കുന്ന പണി തീര്‍ത്തു, അവിടെ PCC ഉപയോഗിച്ചുകൊണ്ടുള്ള പില്ലര്‍ ഇട്ടിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. ലഭ്യമായത് മൂന്നര മാസമാണ്. മൂന്നര മാസത്തിനുള്ളില്‍ ലോകത്തില്‍ ഒരു ഏജന്‍സിക്കും ചെയ്യാന്‍ പറ്റാത്ത വേഗത്തില്‍ ഒരു വീട് പൂര്‍ത്തിയാക്കി. എന്നുമാത്രമല്ല മറ്റു വീടുകളുടെ വാരം കോരലും ഭൂമി ഒരിക്കലും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് കടന്നു. മഴയൊന്നു തുറന്നാല്‍ ആഗസ്റ്റ് മാസത്തിലൂടെ മാസത്തില്‍ മുന്നൂറിലേറെ ജീവനക്കാരെ അഞ്ച് സോണിലും ഒരേ സമയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം. ഡിസംബറോടു കൂടി നമ്മുടെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകും. നമുക്ക് മറ്റ് ഫെസിലിറ്റീസ് ഒരുപാടുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നഗര സങ്കല്‍പം. പദ്ധതിയുടെ ഭാഗമായി റോഡുകള്‍ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കും. അംഗനവാടികള്‍, കളിക്കളങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, ലൈബ്രറി, മാര്‍ക്കറ്റ് തുടങ്ങിയ അനുബന്ധ സംവിധാനങ്ങള്‍ക്ക് രണ്ടോ മൂന്നോ മാസം കൂടി കൂടുതല്‍ വേണ്ടിവരും – അദ്ദേഹം വിശദമാക്കി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!