ക്യാമ്പസ് ബീറ്റ്സ് : മത്സരങ്ങളിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ഇടുക്കി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്കൂളുകളിൽ ക്യാമ്പസ് ബീറ്റ്സ് പദ്ധതിയുടെ ഭാഗമായി ചിത്രരചന, പ്രസംഗം, ഉപന്യാസം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നു. ഗവൺമെന്റ് യുപി സ്കൂൾ നാലുമുക്കിലും, സെന്റ് തോമസ് ഹൈസ്കൂൾ തങ്കമണിയിലും നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ തങ്കമണി പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഷൈല കുമാരി, സോഫിയ കെ എസ്, സിവിൽ പോലീസ് ഓഫീസർ ബിബിൻ സെബാസ്റ്റ്യൻ (സ്‌കൂൾ എസ് പി സി ഇൻ ചാർജ് തങ്കമണി പോലീസ് സ്റ്റേഷൻ) എന്നിവർ
വിതരണം ചെയ്തു.
ഇടുക്കി ജില്ലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നടത്തുന്നതോടൊപ്പം മയക്കുമരുന്നുകളുടെ ലഭ്യത തടയുക എന്ന ലക്ഷ്യവും മുൻനിർത്തി സ്കൂൾ അധികൃതർ, പിടിഎ ഭാരവാഹികൾ, രക്ഷാകർത്താക്കൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെ ഇടുക്കി ജില്ലാ പോലീസ് ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ആന്റി നാർകോട്ടിക് ക്യാമ്പയിനാണ് “ക്യാമ്പസ് ബീറ്റ്സ്” പദ്ധതി.
മയക്കുമരുന്നുകള്‍ക്കെതിരെയുള്ള ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.








































































